ശബരിമലയിലെ അക്രമം: സംഘപരിവാർ സൂത്രധാരൻ പ്രതീഷ്‌ വിശ്വനാഥ്‌ റിമാൻഡിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ശബരിമലയിലെ അക്രമം: സംഘപരിവാർ സൂത്രധാരൻ പ്രതീഷ്‌ വിശ്വനാഥ്‌ റിമാൻഡിൽ

പത്തനംതിട്ട > ശബരിമലയിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്‌ത ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെ റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട്‌ പമ്പ പൊലീസാണ്‌ പ്രതീഷിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്‌തത്‌. ഇന്ന്‌ പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതീഷ് വിശ്വനാഥിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്‌തു.

പ്രതീഷ് വിശ്വനാഥിനൊപ്പം മറ്റു 18 സംഘപരിവാര്‍ പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊട്ടാരക്കര ജയിലിലേക്കാണ് ഇവരെ കൊണ്ടുപോയത്‌.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവർക്ക്‌ സംരക്ഷണം നൽകാനെത്തിയ പൊലീസിനെ പ്രതീഷും സംഘവും ആക്രമിച്ചു.

ശബരിമലയിലെ അക്രമസംഭവത്തില്‍ പ്രതീഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ അഭിഭാഷകനായ സുഭാഷ് എന്നയാളുടെ പരാതിയും ഡിജിപിക്ക് ലഭിച്ചു. കേരളത്തിൽ സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മോഡൽ കലാപശ്രമങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ പ്രതീഷ്‌ വിശ്വനാഥ്‌ ആണെന്നാണ്‌ വിവരം.



from Kerala || Deshabhimani ​Online ​News https://ift.tt/2ynAL2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages