ആറു വർഷം മുൻപും യുവതികൾ സന്നിധാനത്തെത്തി; ‘വേണ്ടപ്പെട്ടയാളായതിനാൽ കേസിനില്ലെന്ന്‌’ രാഹുൽ ഈശ്വർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ആറു വർഷം മുൻപും യുവതികൾ സന്നിധാനത്തെത്തി; ‘വേണ്ടപ്പെട്ടയാളായതിനാൽ കേസിനില്ലെന്ന്‌’ രാഹുൽ ഈശ്വർ

കൊച്ചി > ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയം സജീവ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ നിയമവിരുദ്ധമായി യുവതികൾ പ്രവേശിച്ചതിന്റെ ചിത്രം സഹിതം ആറുവർഷം മുൻപ്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത വീണ്ടും ശ്രദ്ധ നേടുന്നു. അന്ന്‌ ശബരിമലയിലെ കരാറുകാരനായിരുന്ന സുനിൽ സ്വാമി എന്ന വ്യവസായിയുടെ സ്വാധീനത്തിൽ 20നും 45നുമിടക്ക്‌ പ്രായമുള്ള മൂന്ന്‌ യുവതികൾ സന്നിധാനത്ത്‌ പ്രവേശിച്ചതായി 2012 ഏപ്രിൽ ആറിന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. യുവതികൾ ക്ഷേത്രത്തിന്‌ സമീപം നിൽക്കുന്ന ചിത്രവും അന്ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചു.

ദേശാഭിമാനി പത്തനംതിട്ട ലേഖകനായ എബ്രഹാം തടിയൂർ അന്ന്‌ താൻ റിപ്പോർട്ട്‌ ചെയ്‌ത വാർത്തയുടെ ചിത്രമടക്കമുള്ള വിവരങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തതോടെയാണ്‌ ഈ സംഭവം വീണ്ടും ചർച്ചയായിരിക്കുന്നത്‌. മുംബൈ സ്വദേശികളെന്ന്‌ കരുതുന്ന യുവതികൾ പൊലീസ്‌ സംരക്ഷണത്തിലാണ്‌ ശബരിമല ക്ഷേത്ര ദർശനം നടത്തിയത്‌. ശബരിമല സ്‌ത്രീ പ്രവേശനത്തിന്റെ ഇന്ന്‌ കോലാഹലം സൃഷ്‌ടിക്കുന്ന രാഹുൽ ഈശ്വറിന്റെ അന്നത്തെ പ്രതികരണവും എബ്രഹാം തടിയൂർ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണെന്നും കേസിന്‌ പോകരുതെന്ന്‌ അമ്മ പറഞ്ഞിനാൽ താനാ വിഷയം വിട്ടെന്നും അന്ന്‌ രാഹുൽ ഈശ്വർ എബ്രഹാം തടിയൂരിനോട്‌ പറഞ്ഞിരുന്നു. പണവും സ്വാധീനവും ഉപയോഗിച്ച്‌ നിയമവിരുദ്ധമായി ശബരിമലയിൽ യുവതികൾ പ്രവേശിച്ചപ്പോൾ മൗനിയായിരുന്ന രാഹുൽ ഈശ്വർ ഇന്ന്‌ വിവേചനരഹിതമായി താൽപര്യമുള്ളവർക്ക്‌ ശബരിമലയിൽ പോകാനുള്ള അവസരത്തെ എതിർക്കുന്നതിലെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടുന്നതാണ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

എബ്രഹാം തടിയൂരിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലീസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത.

ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.

ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കുകയുണ്ടായി. അതിലൊന്ന് ശ്രീ. രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. 'ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല. ഗൗരവമായി എടുക്കും. വേണ്ടിവന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയ്യിലുണ്ടല്ലോ' എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.

എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ‘സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു' എന്നാണ്.

സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലംകാരനായ ഒരു വൻവ്യവസായി ആണ്. തീർഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ.

ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്.മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്.പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു.

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്. ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി? അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.



from Kerala || Deshabhimani ​Online ​News https://ift.tt/2E83vSv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages