നമ്പി നാരായണന്‌ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ഇന്ന്‌ കൈമാറും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

നമ്പി നാരായണന്‌ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ഇന്ന്‌ കൈമാറും

തിരുവനനന്തപുരം> സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം മുഖ്യമന്ത്രി  പിണറായി വിജയൻ ഇന്ന്‌ കൈമാറും. ഉച്ചയ്ക്ക് ശേഷം മൂന്നിന്‌ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലാണ്‌ തുക കൈമാറുന്നത്‌.

നമ്പിനാരായണന്‌ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ സെപ്‌തംബർ 14നാണ്‌ സുപ്രീംകോടതി ഉത്തരവായത്‌. ചാരക്കേസിൽ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേർത്തതാണെന്നും നമ്പിനാരായണൻ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്‌ നഷ്‌ടപരിഹാരം അനുവദിക്കേണ്ടത്‌ അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌.

കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ കണ്ടെത്താൻ സുപ്രീംകോടതി മുൻ ജഡ്‌ജി ഡി കെ ജെയിൻ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയേയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്‌.

കേസിൽ അനാവശ്യമായി കുടുക്കിയെന്നും മുൻ ഡിജിപി സിബി മാത്യൂസ്‌, പൊലീസ്‌ ഉദ്യോഗസ്‌ഥരായിരുന്ന കെ കെ ജോഷ്വാ. എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായൺ നൽകിയ കേസിലായിരുന്നു വിധി.

 



from Kerala || Deshabhimani ​Online ​News https://ift.tt/2y8lmDs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages