ആദിവാസി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് ഇവിടെയുള്ളത്: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ആദിവാസി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് ഇവിടെയുള്ളത്: മുഖ്യമന്ത്രി

തിരുവനന്തപുരം> നവകേരളത്തിൽ പാർശ്വവൽകരിക്കപ്പെട്ട ഒരു ജനവിഭാഗവും ഉണ്ടായിക്കൂടാ എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ സാമൂഹിക പുരോഗതിയിൽ ചരിത്രപരവും ഭരണപരവുമായ കാരണങ്ങളാൽ പിന്നോക്കമായിപ്പോയ വിഭാഗമാണ് ആദിവാസികൾ. ആദിവാസി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് ഇവിടെയുള്ളത്. അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ വ്യക്‌തമാക്കി. അത്തരത്തിൽ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളുശട ഭാഗമാണ്‌ പാലോട്‌ ഇന്ന്‌ ആരംഭിക്കുന്ന ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്പ്മെന്റ് സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു.


ബഡ്ജറ്റിൽ സ്പെഷ്യൽ ട്രൈബൽ സബ് പ്ലാനിലൂടെ ജനസംഖ്യാനുപാതത്തെക്കാൾ ആദിവാസികൾക്ക് വിഹിതം നീക്കി വെച്ച സർക്കാരാണ് നമ്മുടേത്. പട്ടികവർഗ ഗോത്രങ്ങളുടെ സാമൂഹിക ജീവിതത്തിനു കോട്ടം തട്ടാത്തവിധം ഭൂമി പതിച്ചു നൽകി പുനരധിവസിപ്പിക്കുവാനുള്ള ശ്രമം നാം ആരംഭിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനായി ഗോത്ര ബന്ധു, ഗോത്ര സാരഥി, ഊരുകൂട്ടം വിദ്യാഭ്യാസ സമിതി, പഠനമുറികൾ പണിയുവാനുള്ള സഹായം തുടങ്ങി ഭാവനാപൂർണമായ പല നൂതന പദ്ധതികളും ഈ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ആദിവാസി വനിതകളുടെ ശാക്തീകരണത്തിനായി വനമിത്ര നടപ്പാക്കിയിരുന്നു. ഇതിനെല്ലാം പുറമെ, സർക്കാർ സേനകളിൽ പ്രാതിനിധ്യം കുറഞ്ഞ ആദിവാസി വിഭാഗങ്ങളിൽ നിന്നും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നമ്മൾ യുവതിയുവാക്കളെ പോലീസിലും വനസംരക്ഷ സേനയിലുമൊക്കെ നിയമിച്ചിരുന്നു. ഈ ഒരു കാഴ്ചപ്പാടിന്റെ തുടർച്ചയാണ് പാലോട് ഇന്ന് ആരംഭിക്കുന്ന ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്പ്മെന്റ് സെന്റർ.

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും തൊഴിൽ കണ്ടെത്തുന്നതിനും അതാത് മേഖലകളിൽ ഉയർച്ച നേടുന്നതിനും വേണ്ട കഴിവുകളും പരിശീലനവും ആർജിക്കുവൻ ഇത് വഴി സാധിക്കും. സ്വന്തം മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇത് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആവും. സർക്കാരിന്റെ തൊഴിൽ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദിവാസികൾക്കായി ഇത്തരം ഒരു പദ്ധതി രാജ്യത്തു തന്നെ ആദ്യമാണ് എന്നതും ശ്രദ്ധേയം. മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2A09ZPb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages