ആദ്യ പൊലീസ് ടെക‌്നോളജി സെന്റർ കേരളത്തിൽ സ്ഥാപിക്കും: ഡിജിപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ആദ്യ പൊലീസ് ടെക‌്നോളജി സെന്റർ കേരളത്തിൽ സ്ഥാപിക്കും: ഡിജിപി

കൊച്ചി
രാജ്യത്തെ ആദ്യ പൊലീസ് ടെക‌്നോളജി സെന്റർ  കേരളത്തിൽ സ്ഥാപിക്കുമെന്ന് ഡിജിപി ലോക‌്‌നാഥ് ബെഹ്റ. സൈബർഡോമിന്റെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. കൊച്ചിയിൽ സൈബർ ഡോം ഉടൻ ആരംഭിക്കും. ഇൻഫോപാർക്കായിരിക്കും  ആസ്ഥാനം. കോഴിക്കോടും ആരംഭിക്കുമെന്ന‌് അദ്ദേഹം പറഞ്ഞു. കൊക്കൂൺ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമപാലനം, കുറ്റാന്വേഷണം തുടങ്ങിയ മേഖലകളിൽ ഗവേഷണനിരീക്ഷണങ്ങൾക്കാണ് പൊലീസ് ടെക‌്നോളജി കേന്ദ്രം. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയാണ്. നിർമാണം താമസിയാതെ തുടങ്ങും. കേരള പൊലീസിൽ 165 എൻജിനിയർമാർ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തും. സ്റ്റാർട്ടപ്പ് മിഷന്റെ ഇന്നവേഷൻ സെന്ററിൽനിന്നുള്ള സാങ്കേതികതയും പൊലീസിന് ഉപയോഗപ്പെടുത്താനാകും. അടുത്ത കൊക്കൂൺസമ്മേളനം ഡാർക്ക് നെറ്റിനെ കേന്ദ്രീകരിച്ചാകും .ഡാർക്ക് നെറ്റ് ഗുണകരമായി ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zVj4IQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages