കൊച്ചി
എത്ര വലിയ സാങ്കേതികവിദ്യ വികസിപ്പിച്ചാലും അതിനൊരു പോരായ്മയുണ്ടാകുമെന്ന് ടിസിഎസ് ഗ്ലോബൽ ഹെഡ് ഡോ. റോഷി ജോൺ. ഇന്ത്യയിൽ ആദ്യത്തെ ഡ്രൈവറില്ലാത്ത കാർ വികസിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് മലയാളികൂടിയായ ഡോ. റോഷി ജോൺ. കൊച്ചിയിലെ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച സൈബർ കോൺഫറൻസ് കൊക്കൂണിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം.ഡ്രൈവറില്ലാത്ത കാറുകൾ വികസിപ്പിക്കുമ്പോഴും അതിന് നിരവധി പോരായ്മകളുമുണ്ട്. സുരക്ഷാപ്രശ്‌നങ്ങൾ പൂർണമായും പരിഹരിച്ചാൽമാത്രമേ ഇത്തരം കാറുകൾ നിരത്തിൽ ഇറക്കാനാകൂ. ഭാവിയിൽ ഡ്രൈവർലെസ് കാറുകളെ ഹാക്കർമാർക്ക് നിയന്ത്രിച്ച് മറ്റെവിടെയെങ്കിലും എത്തിക്കാനാകും. ഇതെങ്ങനെ പരിഹരിക്കാനാകുമെന്ന ചിന്തയാണ് കാർ ഹാക്കിങ്ങിലേക്കെത്തിച്ചത്.
നിലവിൽ ഞങ്ങളുടെ ടീം ചെയ്യുന്നത് ഒരു പുതിയ സോഫ്റ്റ് വെയർ വികസിപ്പിക്കലും അതിനെ ഹാക്ക് ചെയ്യലുമാണ്. പിന്നീട് ഹാക്ക് ചെയ്തത് എങ്ങനെയെന്ന് കണ്ടെത്തി, പ്രോഗ്രാമിൽ മാറ്റംവരുത്തി പുതിയ രീതിയിൽ അവതരിപ്പിക്കും.
ഡ്രൈവറില്ലാത്ത കാറുകൾക്കായി റിസർച്ച് തുടങ്ങിയതുതന്നെ തനിക്ക് സ്വന്തമായുണ്ടായ ഒരു അനുഭവത്തിൽനിന്നാണ്. വയലിനിസ്റ്റ് ബാലഭാസ്‌കറിനും നടൻ ജഗതിക്കും സംഭവിച്ച അപകടങ്ങൾ പരിശോധിച്ചാൽ ഡ്രൈവർലെസ് കാറുകളുടെ പ്രാധാന്യം എന്തെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/2C0osMl
via IFTTT
No comments:
Post a Comment