സംഘർഷാന്തരീഷം: ആന്ധ്രയിൽ നിന്നെത്തിയ സ്‌ത്രീകൾ ശബരിമല ദർശനം ഉപേക്ഷിച്ചു മടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

സംഘർഷാന്തരീഷം: ആന്ധ്രയിൽ നിന്നെത്തിയ സ്‌ത്രീകൾ ശബരിമല ദർശനം ഉപേക്ഷിച്ചു മടങ്ങി

പമ്പ > ശബരിമലയിൽ പ്രവേശിക്കാനായി കർണാടകയിൽ നിന്നെത്തിയ തീർഥാടകസംഘത്തിലെ സ്‌ത്രീകൾ സംഘർഷാന്തരീഷത്തെ തുടർന്ന്‌ ക്ഷേത്ര ദർശനം ഉപേക്ഷിച്ച്‌ മടങ്ങി. ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷനും പുരുഷൻമാരടങ്ങുന്ന വലിയൊരു സംഘത്തിനൊപ്പമാണ് പമ്പയിലെത്തിയത്. ആദ്യത്തെ നടപ്പന്തലിൽവച്ചുതന്നെ ചിലർ ഇവരെ കണ്ട്‌ പ്രതിഷേധിക്കുകയും പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന്‌ കൂടുതൽ ആളുകളെത്തി ശരണം വിളികളോടെ റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെ പൊലീസെത്തി ഇരുവരെയും സുരക്ഷിതമായി പമ്പയിലെ ഗാർഡ് റൂമിലേക്ക്‌ മാറ്റി.

ഇവർക്കൊപ്പമെത്തിയ പുരുഷൻമാർ ദർശനത്തിനായി മലകയറി. അതേസമയം, വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വലിയ സംഘമാണ് തങ്ങളുടേതെന്നും ശബരിമലയിലെ പ്രശ്നങ്ങൾ അറിഞ്ഞിട്ടു വന്നതല്ലെന്നും ഇവർ പൊലീസിനോടു പറഞ്ഞു. സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ സംഘർഷം നിലനിൽക്കുന്ന വിവരം  പൊലീസ് അറിയിച്ചതിനെത്തുടർന്ന് പ്രശ്നങ്ങൾക്കില്ലെന്നും തിരികെ നിലയ്ക്കലിലെ തങ്ങളുടെ വാഹനത്തിൽ എത്തിച്ചാൽ മതിയെന്നും ഇവർ പറഞ്ഞു. ഇതേത്തുടർന്ന് പൊലീസ്‌ വാഹനത്തിൽ വാസന്തിയെയും ആദിശേഷനെയും നിലയ്ക്കലിൽ എത്തിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Oyo7Ie
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages