കേരളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമം; ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും മുന്നോട്ടു പോയേ തീരൂ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കേരളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമം; ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും മുന്നോട്ടു പോയേ തീരൂ: മുഖ്യമന്ത്രി

ഷാർജ > കേരളത്തോട്‌ കേന്ദ്ര സർക്കാരിന്‌ നിഷേധാത്മക സമീപനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉൾക്കൊണ്ടാണ് പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാൻ തയ്യാറായി വന്നിട്ടുള്ളത്. എന്നാൽ നിങ്ങളങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചത് അതു കൊണ്ടാണ്. ‐ കേരള പുനർനിർമാണത്തിന്‌ സഹായം തേടി ഷാർജയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നനും കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ തടയുന്നു. കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. ഇതിനെതിരെ മലയാളിയുടെ അഭിമാനബോധം ഉയർന്നു വരികതന്നെ ചെയ്യും‐ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണ്. ഇത് ഒരു ജനതയുടെ നില നില്‍പ്പിന്റെ പ്രശ്നമാണ്. ഒരു ജനതയുടെ ഭാവിയെയാണു കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്. എന്നാല്‍ ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2Cxzzge
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages