കണ്ണൂർ > ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഭരണഘടനാപരമായി മാത്രമേ സർക്കാറിന് പ്രവർത്തിക്കാനാകൂവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഒരുകൂട്ടം ആളുകൾ കലാപത്തിന് ശ്രമിക്കുകയാണ്. ജനക്ഷേമപ്രവർത്തനങ്ങൾ തകർക്കുകയാണ് അവരുടെ ലക്ഷ്യം. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ സർക്കാറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ കയറ്റണമെന്ന പിടിവാശി സർക്കാരിനില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതു പറ്റില്ലെന്നും സർക്കാർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക. ബിജെപിയും ആർഎസ്എസും കോൺഗ്രസും ചെയ്യുന്നത് അതാണ്. ഇവർക്ക് ഗൂഢ അജണ്ടകളുണ്ടെന്നും എസ്ആർപി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PegAhf
via IFTTT
No comments:
Post a Comment