പുനലൂർ > കരവാളൂരിൽ രണ്ടു വയസുകാരൻ മിന്നലേറ്റ് മരിച്ചു. വെഞ്ചേമ്പ് അയണിക്കോട് മേലതിൽ ശിവവിലാസത്തിൽ സജിത്തി(സിന്ദീപ്)ന്റെയും നിഷയുടെയും മകൻ സൂര്യദേവാണ് മരിച്ചത്. ശനിയാഴ്ച അഞ്ചരയോടെയാണ് സംഭവം.
കുടുംബവീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമായിരുന്ന കുട്ടി മുൻവശത്തെ വാതിലിനോടുചേർന്നു നിൽക്കെ മിന്നലേറ്റ് വീഴുകയായിരുന്നു. പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.
സാന്ദ്ര സഹോദരിയാണ്.
from Kerala || Deshabhimani Online News https://ift.tt/2yQKHkC
via IFTTT
No comments:
Post a Comment