കേരള പുനർനിർമാണത്തിന‌് സമരക്കാർ പിൻവാങ്ങണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കേരള പുനർനിർമാണത്തിന‌് സമരക്കാർ പിൻവാങ്ങണം: കോടിയേരി


ശബരിമല സുപ്രീംകോടതി വിധിക്കെതിരെ കലാപാഹ്വാനവുമായി സംഘപരിവാർ രംഗത്തിറങ്ങിയത‌് പ്രളയാനന്തര കേരളത്തിന്റെ പുനർസൃഷ്ടിക്കായുള്ള ശ്രമങ്ങളെ തകർക്കാനാണെന്ന‌് സംശയിക്കേണ്ടിയിരിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.

പുനർനിർമാണത്തിനുള്ള വിഭവ സമാഹരണം തകർക്കാനാണ‌് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത‌്. ഇതിന്റെ തുടർച്ചയായാണ‌് സംസ്ഥാനത്ത‌് കലാപത്തിന‌് നീക്കം നടത്തുന്നതെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.പ്ര‌ളയംമൂലം തകർന്ന കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി സംഘടിപ്പിക്കുന്ന പദ്ധതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട‌് സിപിഐ എം സംസ്ഥാനശിൽപ്പശാല ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളെയും അവിശ്വാസികളെയും ഏറ്റുമുട്ടിക്കാനാണ‌് ചിലർ ശ്രമിക്കുന്നത‌്.

പ്രളയാനന്തര കേരളത്തിന്റെ വീണ്ടെടുപ്പ‌് ആഗ്രഹിക്കുന്നവർ ഇപ്പോൾ നടത്തുന്ന പ്രക്ഷേ‌ാഭത്തിൽനിന്ന‌് പിന്മാറണം. കോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിന‌് കഴിയില്ല. അല്ലെങ്കിൽ കോടതി വിധി നടപ്പാക്കേണ്ടതില്ലെന്ന‌് പറയാനുള്ള ആർജവം കേന്ദ്ര ബിജെപി സർക്കാർ കാട്ടണം. എന്നാൽ, വിധി നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ‌് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട‌് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത‌്. വിധിക്കുമുന്നിൽ നിയമപരമായ നടപടികൾ മാത്രമാണുള്ളതെന്ന കാര്യം സമചിത്തതയോടെ എല്ലാവരും ഓർക്കണം. എല്ലാവരെയും സഹകരിപ്പിക്കാനുള്ള ശ്രമമാണ‌് സർക്കാർ നടത്തുന്നത‌്. അതിനാൽ പ്രക്ഷേ‌ാഭങ്ങളും കലാപശ്രമങ്ങളും അവസാനിപ്പിക്കണം.

നവകേര‌ള സൃഷ്ടിക്കായുള്ള വിഭവ സമാഹരണത്തെ തകർക്കുന്ന നിലപാട‌ാണ‌് കേന്ദ്രം സ്വീകരിക്കുന്നത‌്. പ്രാഥമികമായി 45000 കോടി രൂപയുടെ നഷ്ടമുണ്ട‌്. പുനരുദ്ധാരണത്തിനുമാത്രം 24000 കോടിരൂപ വേണ്ടിവരുമെന്നാണ‌് ലോക ബാങ്ക‌് പഠന സംഘത്തിന്റെ വിലയിരുത്തൽ. പ്രളയകാലത്ത‌് ലോകം കണ്ടിട്ടില്ലാത്ത ഒരുമയാണ‌് കേരളത്തിൽ രൂപപ്പെട്ടത‌്‌.

അതുകണ്ട‌് ലോകമാകെയുള്ള മലയാളിസമൂഹം നിറഞ്ഞ മനസ്സോടെ കേരളത്തിന്റെ പുനർനിർമാണത്തിന് സഹായം വാഗ‌്ദാനം ചെയ‌്തു. അത‌് സ്വീകരിക്കുന്നതിനാണ‌് മുഖ്യമന്ത്രിയും  മന്ത്രിമാരും യാത്രാനുമതി തേടിയത‌്. അനുമതി നിഷേധിച്ചതിൽ ഒരു ന്യായീകരണവുമില്ല.

ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകരാജ്യങ്ങളുടെ സഹായം തേടി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ‌്ചയിൽ ഇക്കാര്യവും വ്യക്തമാക്കിയിരുന്നു. ബിഹാറിനും ഇത്തരത്തിൽ അനുവാദം നൽകിയിരുന്നു.

എന്നാൽ, കേരളത്തിനെതിരെ വൈരനിര്യാതന ബുദ്ധി കാട്ടുകയാണ‌്. ഇതിനുമുന്നിൽ മുട്ടുമടക്കാനാകില്ല. എങ്ങനെയും വിഭവസമാഹരണം നടത്തി നവകേരള സൃഷ്ടി സാധ്യമാക്കണം. അതിന‌് വലിയ ജനപങ്കാളിത്തം ഉയർന്നുവരണമെന്നും കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2q223af
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages