തൃപ്പൂണിത്തുറ
അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തിന‌് തുടക്കമിട്ട ജില്ലയിലെ ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനംകുറിച്ച് ഏരിയ കമ്മിറ്റികൾ ചേർത്ത വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഏറ്റുവാങ്ങി. ജില്ലയിൽ 43,039 പേർ ദേശാഭിമാനി വരിക്കാരായി.
തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സി എം ദിനേശ് മണി, ജോൺ ഫെർണാണ്ടസ് എംഎൽഎ, കെ എൻ ഉണ്ണിക്കൃഷ്ണൻ, എം പി പത്രോസ്, പി എം ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
ഏരിയ സെക്രട്ടറി പി വാസുദേവൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എം സി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി ദിനപത്രം ഏരിയ തിരിച്ച്: തൃപ്പൂണിത്തുറ– 3503, കൂത്താട്ടുകുളം– 2372, ആലുവ –1274, കോലഞ്ചേരി– 2299, കോതമംഗലം– 3600, പെരുമ്പാവൂർ– 4194, കവളങ്ങാട്– 1400, കാലടി–1564, അങ്കമാലി–1843, നെടുമ്പാശേരി– 1871, ആലങ്ങാട്–1540, കളമശേരി–3808, മുളന്തുരുത്തി–2108, വൈപ്പിൻ– 1350, കൊച്ചി– 1572, പള്ളുരുത്തി–2225, വൈറ്റില–2612, എറണാകുളം–3000, മൂവാറ്റുപുഴ– 904.
from Kerala || Deshabhimani Online News https://ift.tt/2yqsefx
via IFTTT
No comments:
Post a Comment