കപ്പൽശാലയിൽ മുഖംമിനുക്കി ഐഎൻഎസ‌് വിക്രമാദിത്യ മടങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കപ്പൽശാലയിൽ മുഖംമിനുക്കി ഐഎൻഎസ‌് വിക്രമാദിത്യ മടങ്ങുന്നു

സ്വന്തം ലേഖകൻ
ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ‌് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണികൾ കൊച്ചി കപ്പൽശാലയിൽ പൂർത്തിയായി. ദിവസങ്ങൾക്കുള്ളിൽ കപ്പൽ കൊച്ചി വിടും. 2013 നവംബർ 13ന‌് നാവികസേനയുടെ ഭാഗമായശേഷം രണ്ടാംതവണയാണ‌് വിക്രമാദിത്യ അറ്റകുറ്റപ്പണിക്കായി കപ്പൽശാലയിൽ എത്തിക്കുന്നത‌്. 2016ലായിരുന്നു ആദ്യ വരവ‌്.

കപ്പലിന്റെ അടിത്തട്ട‌് (ഹൾ), ഷാഫ‌്റ്റ‌് ബെയറിങ്ങുകൾ എന്നിവയ‌്ക്കാണ‌് അറ്റകുറ്റപ്പണി നടത്തിയത‌്. 24 ബെയറിങ്ങുകളിൽ 16 എണ്ണം മാറ്റിവച്ചു. കപ്പൽ  പെയിന്റ‌് ചെയ‌്തു. കൊച്ചി കപ്പൽശാലയിലെ അറ്റകുറ്റപ്പണികൾ തൃപ‌്തികരമാണെന്ന‌് ക്യാപ‌്റ്റൻ പുർവീർ ദാസ‌് മാധ്യമപ്രവർത്തകരോടു പറഞ്ഞു. 705 കോടി രൂപ ചെലവായി. മെയ‌് 17നാണ‌് കപ്പൽ കൊച്ചിയിലെത്തിയത‌്. അറ്റകുറ്റപ്പണിക്കുശേഷം പരീക്ഷണയാത്രയും നടത്തി.

സോവിയറ്റ‌് യൂണിയൻ നാവികപ്പടയിൽ 1987 മുതലുള്ള ബക്കു എന്ന വിമാനവാഹിനിയാണ‌് ഇന്ത്യ വാങ്ങി ഐഎൻഎസ‌് വിക്രമാദിത്യ എന്ന‌ു പേരുമാറ്റിയത‌്. ഇതിനുമുമ്പ‌് 1995ൽ അഡ‌്മിറൽ ഗോർഷ‌്കോവ‌് എന്ന‌ു കപ്പലിന‌് പേരുമാറ്റിയിരുന്നു.
283.5 മീറ്റർ നീളവും 59.8 മീറ്റർ  വീതിയുമുള്ള വിമാനവാഹിനിയാണിത‌്. മിഗ‌് 29കെയുബി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ‘വൈറ്റ‌് ടൈഗേഴ‌്സ‌്’, മിഗ‌് 29 കെ യുദ്ധവിമാനങ്ങളടങ്ങിയ ‘ബ്ലാക‌് പാന്തേഴ‌്സ‌്’, ചേതക‌് ഹെലികോപ‌്റ്ററുകളുടെ ‘എയ‌്ഞ്ചൽസ‌്’, ധ്രുവ‌് ഹെലികോപ‌്റ്ററുകളുടെ ‘ഗാർഡിയൻസ‌്’, സീ കിങ‌് ഹെലികോപ‌്റ്ററുകളുടെ ‘ഹാർപൂൺസ‌്’, കമോവ‌് കെഎ 31 ഹെലികോപ‌്റ്ററുകളുടെ ‘ഫാൽക്കൺസ‌്’ എന്നിവയുൾപ്പെടുന്ന ആറ‌് സ‌്ക്വാഡ്രണുകളാണ‌് വിക്രമാദിത്യയിലുള്ളത‌്.
ബറാക‌് മിസൈലുകൾ ഉൾപ്പെടുന്ന ആയുധക്കലവറയുമുണ്ട‌്. കർണാടകത്തിലെ കാർവർ ആസ്ഥാനമായി പശ്ചിമ നാവിക കമാൻഡിനുകീഴിലാണ‌് വിക്രമാദിത്യയുടെ സേവനം. 



from Kerala || Deshabhimani ​Online ​News https://ift.tt/2CXdCYL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages