ഇന്ത്യൻ റെയിൽവേയുടെ 17 മേഖലകളിലുംകൂടി നിലവിലുള്ളത‌് 2,17,369 ഒഴിവുകൾ. ഇതിൽ 1,22,763 ഒഴിവുകൾ സുരക്ഷാവിഭാഗത്തിലാണ‌്. സുരക്ഷാ ഇതര വിഭാഗങ്ങളിൽ 94,606 ഉം. 2016 ഏപ്രിൽ ഒന്നിലെ കണക്കാണിത‌്. ഇതിനുശേഷം റെയിൽവേ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നിലവിൽ ഒഴിവുകൾ രണ്ടരലക്ഷത്തിലേറെവരുമെന്ന‌് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. യഥാസമയം നിയമനം നടത്താത്തതാണ‌് ഇത്രയും ഒഴിവുകൾക്ക‌് കാരണം. വിദ്യാസമ്പന്നരായ ലക്ഷങ്ങൾ റെയിൽവേയിൽ ജോലി പ്രതീക്ഷിച്ചിരിക്കുമ്പോഴാണിത‌്.
സുരക്ഷാവിഭാഗത്തിൽ ഉത്തര റെയിൽവേയിലാണ‌് ഏറ്റവുമധികം ഒഴിവുള്ളത‌്; 14,442 എണ്ണം. പൂർവമധ്യമേഖലയിൽ 10,034 ഒഴിവ‌്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 3,682 ഒഴിവുകളും. സുരക്ഷാ ഇതര വിഭാഗത്തിൽ 12,489 ഒഴിവുകളുള്ള പൂർവമേഖലയാണ‌് മുന്നിൽ. 11,668 ഒഴിവുകളാണ‌് മധ്യമേഖലയിൽ. ദക്ഷിണ റെയിൽവേയിൽ 6,551 ഒഴിവുകളുണ്ട‌്. ഇതിലേക്ക‌് നിയമനം നടത്താതെ പുറംകരാറും തസ‌്തികറദ്ദാക്കലുമാണ‌് റെയിൽവേ നടപ്പാക്കുന്നത‌്.
സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിരംതസ്തികകൾ കൂട്ടത്തോടെ റദ്ദാക്കാൻ റെയിൽവേ ബോർഡ‌് നിർദേശിച്ചിരുന്നു. 16 റെയിൽവേ മേഖലകളിലുമായി 11,040 തസ്തികകൾ ഇല്ലാതായി. കേരളത്തിൽമാത്രം അഞ്ഞൂറിലധികം സ്ഥിരംതസ‌്തികകളാണ‌് ഇല്ലാതെയായത‌്.
സോണൽ ഓഫീസർമാരാണ‌് ഏതൊക്കെ തസ്തികകൾ റദ്ദാക്കണമെന്ന് തീരുമാനിക്കുന്നത‌്. ഓരോ ഡിവിഷനിലും ഇല്ലാതാക്കുന്ന തസ്തികകൾ ലാഭമായിട്ടാണ് റെയിൽവേ ബോർഡ് പരിഗണിക്കുന്നത്. ഇതിലൂടെ ലാഭിക്കുന്ന ശമ്പളമുൾപ്പെടെയുള്ള ചെലവുകളുടെ 25 ശതമാനം റെയിൽവേ ബോർഡിന് ലഭിക്കും.
from Kerala || Deshabhimani Online News https://ift.tt/2S69QAP
via IFTTT
No comments:
Post a Comment