ഇരിട്ടി> ആറളം ഫാം ആദിവാസി മേഖലയിൽ വൃദ്ധയെ കാട്ടാന കുത്തിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ കാര്യത്താൻ ദേവു (ചില്ലക്ക 80) വിനെയാണ് ഒറ്റയാൻ കുത്തിക്കൊന്നത്. മകൾ സുമ (40) കൊച്ചു മക്കൾ വിജി (5), സുനിൽ (2) എന്നിവർ തലനാരിഴക്ക് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഒറ്റയാനിറങ്ങിയത്. ചില്ലക്കയുടെ പ്ലാസ്റ്റിക്ക് മേഞ്ഞ കുടിൽ ആന ചവിട്ടിത്തകർത്തു. ഉറക്കത്തിലായിരുന്ന വീട്ടുകാർക്കിടയിലേക്കെത്തിയ കാട്ടാന ദേവുവിനെ ചവിട്ടിയും കുത്തിയുമാണ് കൊന്നത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും അയൽക്കാരുമെത്തി ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കയച്ചു.
ഫാമിൽ കാട്ടാന കൊല്ലുന്ന ആറാമത്തെയാളാണ് ദേവു. പ്രദേശത്ത് ജനങ്ങൾ ക്ഷുഭിതരാണ്. എകെഎസ് നേതൃത്വത്തിൽ നാട്ടുകാരും ആദിവാസികളും വളയഞ്ചാലിലെ ആറളം വന്യജീവി കേന്ദ്രം ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കുകയാണ്.പൊലീസ്, വനം വകുപ്പ് അധികൃതർ രംഗത്തുണ്ട്. ദേവുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് ഫാമിൽ എത്തിച്ച് സംസ്കരിക്കും.
from Kerala || Deshabhimani Online News https://ift.tt/2qes4mW
via IFTTT
No comments:
Post a Comment