തൃശ്ശൂര്‍> തൃശൂരിൽ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ചാവക്കാട് എസ്‌ബിഐ എടിഎം ആണ് തകർത്തത്. പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കുറച്ചുദിവസം മുമ്പാണ് കൊച്ചിയിൽ ഇരുമ്പനത്തും തൃശൂർ ചാലക്കുടിയിലും എടിഎം തകർത്ത് വൻ കവർച്ച നടത്തിയത്. കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ചാവക്കാട് വീണ്ടും എടിഎം തകർത്തത്. ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ നാല് എടിഎമ്മുകളാണ് തകർത്തത്.
ആദ്യ സംഭവത്തിൽ സിസിടി ദൃശ്യങ്ങള്‍, ചിത്രങ്ങള്‍,കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനം തുടങ്ങി അക്രമികള്‍ അവശേഷിപ്പിച്ച തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്‌ടാക്കൾക്കായി മറ്റ് സംസ്‌ഥാനങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2O8Qo37
via IFTTT
No comments:
Post a Comment