നാല‌് സ്വകാര്യ മെഡിക്കൽ കോളേജിന്റെ പ്രവേശനാനുമതി റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

നാല‌് സ്വകാര്യ മെഡിക്കൽ കോളേജിന്റെ പ്രവേശനാനുമതി റദ്ദാക്കി


ന്യൂഡൽഹി
കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസ‌്ഹർ, വയനാട‌് ഡിഎം, പാലക്കാട‌് പി കെ ദാസ‌്, തിരുവല്ല എസ‌്ആർ മെഡിക്കൽകോളേജുകളുടെ പ്രവേശനാനുമതിയാണ‌് ജസ്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച‌് റദ്ദാക്കിയത‌്.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന‌് ചൂണ്ടിക്കാട്ടി നാല‌് കോളേജിനും മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യ (എംസിഐ) പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ മാനേജ‌്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ച‌് ആഗസ‌്തിൽ അനുകൂലവിധി നേടി. ഹൈക്കോടതി വിധിക്കെതിരെ  എംസിഐ സുപ്രീംകോടതിയെ സമീപിച്ചു. എംസിഐ ഹർജി പരിഗണിച്ച ജസ്റ്റിസ‌് വിനീത‌്ശരൺകൂടി അംഗമായ ബെഞ്ച‌്, കോളേജുകളുടെ ഈവർഷത്തെ പ്രവേശനാനുമതി റദ്ദാക്കി ഉത്തരവിട്ടു. അടുത്തവർഷം പ്രവേശനചട്ടം അനുസരിച്ച‌് എംസിഐയ‌്ക്ക‌് ഉചിത തീരുമാനം എടുക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

നാല‌് കോളേജിലുമായി ആകെ 550 സീറ്റാണുള്ളത‌്. സെപ‌്തംബർ അഞ്ചിന‌് സുപ്രീംകോടതി നാല‌് കോളേജിലെയും പ്രവേശന നടപടി സ‌്റ്റേ ചെയ‌്തിരുന്നു. തുടർന്ന‌് സെ‌പ‌്തംബർ എട്ട‌്, ഒമ്പത‌് തീയതികളിൽ ഈ കോളേജുകളിലെ വിദ്യാർഥികൾക്കായി പ്രവേശന പരീക്ഷാകമീഷണർ വീണ്ടും മോപ്പ‌്അപ്പ‌് നടത്തി. നിരവധി വിദ്യാർഥികൾ മറ്റ‌് കോളേജുകളിലേക്കോ കോഴ‌്സുകളിലേക്കോ മാറിയിരുന്നു. എന്നാൽ, കോടതിവിധി അനുകൂലമാകുമെന്ന മാനേജ‌്മെന്റുകളുടെ വാക്ക‌് വിശ്വസിച്ച വിദ്യാർഥികൾ സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായി. ഈ വർഷത്തെ പ്രവേശന നടപടികളെല്ലാം പൂർത്തിയായതിനാൽ, അടുത്തവർഷം ഇവർക്ക‌് വീണ്ടും പരീക്ഷ എഴുതേണ്ടി വരും.



from Kerala || Deshabhimani ​Online ​News https://ift.tt/2JneSol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages