തിരുവനന്തപുരം > ധ്രുവക്കരടികളുടെ നാട്ടില്‍ നിന്നും മലയാളം മിഷന്റെ ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളത്തില്‍ പങ്കെടുക്കാന്‍ ഒരു പാലക്കാട്ടുകാരന്‍. ഉത്തരധ്രുവത്തിന് 1000 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലോങ് ഇയര്‍ബെന്‍ എന്ന പട്ടണത്തില്‍ നിന്നാണ് ഭൂമിയുടെ വടക്കേയറ്റത്തെ മലയാളി ഭൂമിമലയാളത്തില്‍ പങ്കെടുക്കുന്നത്. ഉത്തരധ്രുവത്തിലെ സാങ്കേതികവിദ്യയും സുരക്ഷയും എന്ന കോഴ്‌സിന്റെ പഠനത്തിനായി ധ്രുവത്തിന് ഏറെയടുത്തുകഴിയുന്ന രോഹിത് ജയച്ചന്ദ്രന്‍ എന്ന പാലക്കാട്ടുകാരന്‍ സെല്‍ഫിയിലൂടെയാണ് മലയാളിയുടെ ലോകഭൂപടത്തിന്റെ ഭാഗമാകുന്നത്.
മറൈന്‍ എന്‍ജിനീയറായിരുന്ന രോഹിത് ധ്രുവക്കരടികളെ കാണണമെന്ന മോഹവുമായാണ് ധ്രുവത്തിനടുത്തുള്ള കോഴ്‌സിന് ചേരുന്നത്.നോര്‍വെയിലെ ട്രോംസൊയിലും ലോങ് ഇയര്‍ബെനിലുമായി പഠനം നടത്തുന്ന രോഹിത്തിന് ഇതുവരെ ആ മോഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം രോഹിത് തന്നെ പറയും. ലോങ് ഇയര്‍ബെന്നില്‍ ധ്രുവക്കരടികളുടെ സാന്നിധ്യം ഏറെയാണ്. 3000 സ്ഥിരതാമസക്കാര്‍ മാത്രമുള്ള ലോങ് ഇയര്‍ബെന്നില്‍ മനുഷ്യരേക്കാള്‍ ഏറെയുള്ളത് കരടികളാണ്. എന്നാല്‍ നഗരത്തിനു പുറത്തേക്ക് പോകണമെങ്കില്‍ റൈഫിള്‍ കൈയില്‍ വേണം.
സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സര്‍വകലാശാല റൈഫിള്‍ അനുവദിക്കുകയുള്ളു. അതുകൊണ്ട് ധ്രുവക്കരടികളെ കാണണമെന്ന മോഹം നടക്കുന്നില്ലെന്നും രോഹിത് പറഞ്ഞുവയ്ക്കുന്നു.ധ്രുവക്കരടിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഭൂമിയുടെ വടക്കേയറ്റത്തെ മലയാളിയാകാന്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ നഗര്‍ സ്വദേശിയായ രോഹിത്തിനു കഴിഞ്ഞു.
അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പര്യവേഷകസംഘത്തിലെ മലയാളികളാണ് ദക്ഷിണധ്രുവത്തില്‍ നിന്ന് ഭൂമിമലയാളത്തിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന മലയാളി സാന്നിധ്യം. അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെയായി പടിഞ്ഞാറുനിന്നും കിഴക്കുവരെയും ഭൂഗോളം ചുറ്റിവരുന്നുണ്ട് മലയാളിയുടെ പ്രവാസചരിത്രം പറഞ്ഞുവയ്ക്കുന്ന ഭൂമിമലയാളം പരിപാടി.
മലയാളം മിഷന്‍ ഒരുക്കുന്ന ഭൂമിമലയാളം ഭാഷാപഠനപ്രവര്‍ത്തന പ്രചരണപരിപാടിക്ക് ലോകമാകെയുള്ള മലയാളി സമൂഹങ്ങളുടെ മികച്ച പങ്കാളിത്തമുണ്ട്. ധ്രുവം മുതല്‍ ധ്രുവം വരെയായി പടര്‍ന്നുകിടക്കുന്ന മലയാളി പ്രവാസിസമൂഹം അതീവ ഉത്സാഹത്തോടെയാണ് ഭൂമിമലയാളം പദ്ധതിയില്‍ പങ്കെടുക്കുന്നതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നുമുതല്‍ നാലുവരെയായി നടക്കുന്ന ലോക മലയാള ദിനാചരണത്തില്‍ ഭൂമിമലയാളം പ്രതിജ്ഞ സ്വീകരിച്ചാണ് മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍ പങ്കെടുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും മലയാളി സംഘടനകളുടെ തന്നെ നേതൃത്വത്തിലാണ് ലോകമലയാള ദിനാചരണം നടക്കുന്നത്.
|ഇന്ത്യയ്ക്കകത്തും പുറത്തുമായി അന്‍പതോളം കേന്ദ്രങ്ങളിലെ കൂട്ടായ്മകള്‍ ഇതിനോടകം തന്നെ ഭൂമിമലയാളം പദ്ധതിയില്‍ പങ്കുചേരുന്നതിനായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുകൂടാതെയാണ് വിവിധ ലോകരാജ്യങ്ങളില്‍ നിന്നും വ്യക്തികള്‍ ക്യാംപെയ്‌നിന്റെ ഭാഗമാകുന്നത്. ഭൂമിമലയാളം പദ്ധതിയിലൂടെ മലയാളം മിഷന്‍ നടത്തിവരുന്ന മലയാളഭാഷാപഠന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കാനാകുമെന്നും സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2OZITAP
via IFTTT
No comments:
Post a Comment