തിരുവനന്തപുരം
ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ശല്യപ്പെടുത്തിയെന്ന ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിന്റെ ആരോപണം ശരിയല്ലെന്ന് നടൻ മുകേഷ് എംഎൽഎ. ഫോണിൽ വിളിച്ചിട്ടില്ലെന്നും തന്നെ തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് പറഞ്ഞു.
19 വർഷംമുമ്പ് ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണസമയത്ത് ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടലിൽ താമസിച്ചപ്പോൾ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നായിരുന്നു ആരോപണം. പരിപാടിയുടെ ഭാഗമായി ചെന്നൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. എന്നാൽ, ഇങ്ങനെ ഒരു വ്യക്തിയെ ഫോണിൽ വിളിച്ചിട്ടേ ഇല്ലെന്നും മുകേഷ് പറഞ്ഞു.
ഞാൻ അങ്ങനെ വിളിക്കുന്ന ആളല്ല. അവർ തെറ്റിദ്ധരിച്ചതാകും. വിളിച്ചത് മറ്റാരെങ്കിലും ആയിരിക്കുമെന്നും മുകേഷ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EdzkZU
via IFTTT
No comments:
Post a Comment