സംഘപരിവാർ ദുഷ‌്പ്രചാരണം അവസാനിപ്പിക്കണം: സിഐടിയു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

സംഘപരിവാർ ദുഷ‌്പ്രചാരണം അവസാനിപ്പിക്കണം: സിഐടിയു


ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാർ നടത്തിവരുന്ന ദുഷ‌്പ്രചാരണങ്ങളും  അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾ  വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ‌്. വിധിക്കെതിരെയുള്ള  പ്രചാരണം ഭരണഘടനയോടും  നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്.

കേസിനാസ്പദമായ ഹർജി സമർപ്പിച്ചതും  ആർഎസ‌്എസ‌് അനുഭാവികളായിരുന്നു. വിധി വന്ന ഉടൻ ആർഎസ‌്എസിന്റെയും കോൺഗ്രസിന്റെയും അഖിലേന്ത്യാനേതൃത്വം  സ്വാഗതംചെയ്തു. എന്നാൽ, കേരളത്തിലെ ആർഎസ‌്എസും കോൺഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെതിരെ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്.

മതനിരപേക്ഷതയും  സാമൂഹ്യനീതിയും സംരക്ഷിക്കുന്നതിൽ മാതൃകയായ സർക്കാരിനെ ദുർബലമാക്കുകയാണ‌് ഇവരുടെ ലക്ഷ്യം. വാസ്തവവിരുദ്ധ പ്രചാരണം നടത്തി ജനങ്ങളുടെ ഐക്യം തകർക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്താൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണം. 20ന്  ഏരിയ കേന്ദ്രങ്ങളിൽ  തൊഴിലാളി കുടുംബസംഗമം സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2RHbkBg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages