ആർഎസ‌്എസ‌് സമരം വിജയിപ്പിക്കാൻ കോൺഗ്രസിന്റെ പച്ചക്കൊടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ആർഎസ‌്എസ‌് സമരം വിജയിപ്പിക്കാൻ കോൺഗ്രസിന്റെ പച്ചക്കൊടി

ശബരിമല സ‌്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ നടക്കുന്ന സമരങ്ങളിൽ പതാകയില്ലാതെ പങ്കെടുക്കാനുള്ള കോൺഗ്രസ‌് തീരുമാനത്തിലൂടെ നടപ്പാകുന്നത‌് ബിജെപിയിലേക്കുള്ള റിക്രൂട്ട‌്മെന്റ‌്. വിശ്വാസികളായ നേതാക്കൾക്കും പ്രവർത്തകർക്കും സമരത്തിൽ പങ്കെടുക്കാമെന്നും എന്നാൽ പാർട്ടി പതാക ഉപയോഗിക്കരുതെന്നുമാണ‌്  ചൊവ്വാഴ‌്ച ചേർന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചത‌്.

സ്വന്തം നിലയിൽ നടത്തുന്ന സമരത്തിനെതിരെ പാർട്ടിക്കകത്തും യുഡിഎഫിലും വിമർശനമുയർന്നിരുന്നു. എന്നാൽ, സമരത്തിൽ പങ്കെടുക്കണമെന്ന‌് ചില ഡിസിസി പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. ഇത‌ു പരിഗണിച്ചാണ‌് പുതിയ തീരുമാനം. മറ്റ‌് സംഘടനകൾ നടത്തുന്ന സമരത്തിൽ കോൺഗ്രസ‌് ലേബലിൽ അല്ലാതെ പങ്കെടുക്കാനുള്ള  തീരുമാനം ബിജെപിയിലേക്കും സംഘപരിവാറിലേക്കും കോൺഗ്രസ‌് പ്രവർത്തകരെയും അണികളെയും റിക്രൂട്ട‌് ചെയ്യുന്നതിന‌് തുല്യമാണ‌്.

ഇപ്പോൾ സമര രംഗത്തുള്ളത‌് എൻഡിഎയും സംഘപരിവാറുമാണ‌്. അയ്യപ്പ സേവാസംഘം, ഭജനമഠം തുടങ്ങി വിവിധ പേരുകളിൽ നടത്തുന്ന സമരങ്ങൾക്ക‌ു പിന്നിലും ബിജെപിയും ആർഎസ‌്എസുമാണ‌്. പഴയ കോലീബി കൂട്ടുകെട്ടാണ‌് കോൺഗ്രസ‌് ലക്ഷ്യമിടുന്നതെങ്കിലും കോൺഗ്രസ‌് അണികളെയും പ്രവർത്തകരെയും നേതാക്കളെയും അടർത്തിയെടുക്കാനാണ‌് ബിജെപി പ്രസിഡന്റ‌് അമിത‌് ഷാ സംസ്ഥാന നേതൃത്വത്തിന‌് നൽകിയ നിർദേശം. അതിന‌് വളമാകുന്ന നിലപാടാണ‌് രമേശ‌് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്നത‌്.

ശബരിമലയിൽ സ‌്ത്രീപ്രവേശം വേണമെന്നാണ‌്  കോൺഗ്രസ‌് ദേശീയ നേതൃത്വത്തിന്റെ നിലപാട‌്.  ചെന്നിത്തലയും സംഘവും ആവേശം കാണിച്ചതോടെയാണ‌് ബിജെപിപോലും അവരുടെ ദേശീയ നിലപാടിനെ അവഗണിച്ച‌് സമരത്തിനിറങ്ങിയത‌്. ചെന്നിത്തലയുടെയും കെ സുധാകരന്റെയും ഈ തീവ്രനിലപാടിൽ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ‌് പ്രസിഡന്റ‌് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്ക‌് കടുത്ത പ്രതിഷേധമുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Ef9iWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages