ചെന്നിത്തല ബിജെപിക്ക‌് ആളെ കൂട്ടുന്നു: കാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ചെന്നിത്തല ബിജെപിക്ക‌് ആളെ കൂട്ടുന്നു: കാനം

കൊച്ചി
ശബരിമല വിഷയത്തിൽ  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബിജെപിക്ക് ആളെ കൂട്ടാനാണ‌് ശ്രമിക്കുന്നതെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കലൂർ റിന്യൂവൽ സെന്ററിൽ ആരംഭിച്ച സംസ്ഥാന പഠനക്യാമ്പ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ നിലപാട് കണ്ടിട്ട് അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാകാൻ മത്സരിക്കുകയാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പലതരത്തിൽ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തികത്തകർച്ച, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘടിതശ്രമം എന്നിവയെയെല്ലാം ജനങ്ങളുടെ ശക്തിയിൽ വിശ്വാസമർപ്പിച്ച് ചെറുക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ’91ൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് ഹൈക്കോടതിവിധി വരുമ്പോൾ ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. ആ വിധി അച്ചടക്കത്തോടെ നടപ്പാക്കിയ സർക്കാരാണ‌് അന്നത്തെ എൽഡിഎഫ് സർക്കാർ. ഇപ്പോൾ എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന പുതിയ വിധി വരുമ്പോഴും എൽഡിഎഫ് സർക്കാരാണ്. ഈ വിധിയും സർക്കാർ നടപ്പാക്കും.

സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട്  ആർഎസ്എസുകാരായ അഞ്ച് അഭിഭാഷകരാണ് 2006ൽ സുപ്രീം കോടതിയെ സമീപിച്ചത്.  മഹാരാഷ്ട്രയിൽ 400 വർഷമായി സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അവസരമൊരുക്കിയത‌് അവിടത്തെ ബിജെപി സർക്കാരാണ്. സുപ്രീംകോടതി വിധി വന്നപ്പോൾ ആർഎസ്എസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. കേരളത്തിലെ ആർഎസ്എസ് നേതൃത്വവും സ്വാഗതം ചെയ്തു. സമാന നിലപാടാണ് കോൺഗ്രസും സ്വീകരിച്ചത്. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ തെരുവിൽ സമരവുമായി  ഇറങ്ങിയത്. എന്നാൽ, ഇത്തരം വർഗീയചിന്തകൾ കേരളത്തിൽ വിലപ്പോകില്ലെന്നും കാനം പറഞ്ഞു. 

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ സജീവ് അധ്യക്ഷനായി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി  പി രാജു, കെ എൻ ഗോപി, കെ എസ് സജികുമാർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2IVVKxq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages