വനിതാനേതാക്കൾക്കുനേരെ പൊതുവേദിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാർ നേതാക്കളുടെയും പ്രവർത്തകരുടെയും കൊലവിളിയും ഭീഷണിയും വ്യാപകമാകുന്നു. എതിർശബ്ദങ്ങളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുന്ന സംഘപരിവാറിന്റെ ഫാസിസ‌്റ്റ‌് ശൈലിയിലുള്ള ആക്രമണമാണ‌് സ‌്ത്രീകളായ പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കുംനേരെ സംഘടിതമായി നടത്തുന്നത‌്.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവിക്കെതിരെ ചാനൽ ചർച്ചയിലാണ‌് ബിജെപി വക്താവ‌് ബി ഗോപാലകൃഷ‌്ണൻ കൊലവിളി നടത്തിയതെങ്കിൽ മുൻ മന്ത്രിയും എംപിയുമായ പി കെ ശ്രീമതിക്കെതിരെ നവമാധ്യമങ്ങളിലൂടെയാണ‌് ഭീഷണിയും കൊലവിളിയും. ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ സംഘപരിവാർ നിലപാടുകൾക്കൊപ്പം നിൽക്കാത്ത മറ്റ‌് വനിതാ പ്രവർത്തകരെയും ആക‌്റ്റിവിസ‌്റ്റുകളെയും ബിജെപി–ആർഎസ‌്എസ‌് നേതാക്കളും പ്രവർത്തകരും നേരിടുന്നതും ഇതേ ശൈലിയിലാണ‌്.
സതീദേവിയെ കൊത്തിനുറുക്കുമെന്ന‌് ചാനൽ ചർച്ചയിൽ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും അതിൽ ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ‌്ണനോ മറ്റ‌് ബിജെപി നേതാക്കളോ തയ്യാറായിട്ടില്ല. പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയെ പിന്തുണയ‌്ക്കുന്ന കോൺഗ്രസ‌് നേതാക്കളും പതിവുപോലെ മൗനം പാലിക്കുന്നു. പി കെ ശ്രീമതി എംപിയുടെ പ്രസംഗം വളച്ചൊടിച്ചാണ‌് അവഹേളനവും ഭീഷണിയും. ക്ഷേത്രക്കുളത്തിൽ കുളിച്ച‌് ഈറനണിഞ്ഞ‌് മാത്രമേ സ‌്ത്രീകൾക്ക‌് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയൂവെന്ന ഒരുകാലം ഉണ്ടായിരുന്ന കാര്യമായിരുന്നു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത‌്. ഇത‌് വളച്ചൊടിച്ച‌് ജനം ടി വി സംപ്രേഷണം ചെയ്യുകയും തുടർന്ന‌് സംഘടിതമായ അധിക്ഷേപം തുടരുകയാണ‌്. സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സ‌്ത്രീ ആക‌്റ്റിവിസ‌്റ്റുകൾക്ക‌് നേരെയും സംഘടിതമായ അക്രമമാണ‌് നടക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2CGSANN
via IFTTT
No comments:
Post a Comment