ഗുരുവായൂരിലെ ചോറൂണും പിടിച്ചുവാങ്ങിയ അവകാശം: പി സതീദേവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഗുരുവായൂരിലെ ചോറൂണും പിടിച്ചുവാങ്ങിയ അവകാശം: പി സതീദേവി

ആലപ്പുഴ
പി കൃഷ‌്ണപിള്ളയെപ്പോലുള്ളവർ സമരം നടത്തി നേടിയ അവകാശംമൂലമാണ‌് ഗുരുവായൂരിൽ അവർണരുടെ കുഞ്ഞുങ്ങൾക്കും ചോറൂണ‌് നടത്താൻ കഴിയുന്നതെന്ന‌്  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി പറഞ്ഞു. ശബരിമലയിലെ സ‌്ത്രീ പ്രവേശത്തിന്റെ പേരിൽ നാട്ടിൽ അരാജകത്വം സൃഷ‌്ടിക്കുന്നവർക്ക‌് എതിരെ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ‌്മ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.
പിറന്ന മണ്ണിൽ സ‌്ത്രീയ‌്ക്കും പുരുഷനും ആത്മാഭിമാനത്തോടെ ജീവിക്കാൻ സാധിച്ചത‌് ത്യാഗമനോഭാവത്തോടെ ചിലർ പ്രവർത്തിച്ചതുകൊണ്ടാണ‌്.

ആർത്തവത്തിന്റെ പേരിൽ കേരളത്തെ നൂറ്റാണ്ടുകൾ പിന്നോട്ടു നയിക്കുമ്പോൾ നിശബ‌്ദമായി നോക്കിനിൽക്കണമോയെന്ന‌് ചിന്തിക്കേണ്ട സമയമാണ‌്. നാടിനെ ചുടലക്കളത്തിലേക്ക‌് കൊണ്ടുപോകാനാണ‌്ചിലരുടെ ശ്രമം. മുമ്പ‌് ഭർത്താവ‌് മരിച്ചാൽ സതി ആചാരത്തിന്റെപേരിൽ സ‌്ത്രീയും  

ചിതയിൽച്ചാടി മരിക്കണമായിരുന്നു. പ്രാകൃത ആചാരം നിരോധിച്ചപ്പോൾ രജപുത്ര സ‌്ത്രീകളെ സംഘടിപ്പിച്ച‌് സതിക്ക‌് അനുകൂലസമരം നടത്താൻ നമ്മുടെ രാജ്യത്ത‌് ആളുണ്ടായിരുന്നു. ആർത്തവം എന്താണെന്ന‌് ശാസ‌്ത്രീയവിവരമില്ലാതിരുന്ന കാലത്താണ‌് അതിന‌് അയിത്തം കൽപ്പിക്കപ്പെട്ടത‌്. പുരുഷന്റെ ശ്രവങ്ങൾ ശുദ്ധവും ആർത്തവം  അശുദ്ധമെന്നു  വാദിക്കുന്നവർ തങ്ങളുടെ പുരുഷാധിപത്യം  നിലനിർത്താനാണ‌് ശ്രമിക്കുന്നത‌്– സതീദേവി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2IRcA0u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages