കൊച്ചി> നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലിപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കാത്തതിനെതിരെ കടുത്ത നടപടിയിലേക്ക് വനിതാ സിനിമാ കൂട്ടായ്‌മ. വൈകിട്ട് 4ന് എറണാകുളം പ്രസ് ക്ലബിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും. നടിമാരായ രേവതി, പാർവതി, പത്‌മപ്രിയ, രമ്യാ നമ്പീശൻ, സജിതാ മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. കൂടുതൽ പേർ എഎംഎംഎയിൽനിന്ന് രാജിവെക്കാനും സാധ്യതയുണ്ട്.

അതേസമയം ബോളീവുഡിലടക്കം കോളിളക്കം സൃഷ്‌ടിച്ച ‘മീ ടു’ ക്യാമ്പയിൽ മലയാള സിനിമയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് സാഹിത്യക്കാരൻ എൻഎസ് മാധവൻ ട്വീറ്റ് ചെയ്‌തു. മീ ടുവിന് സാധ്യതയുണ്ടെന്നും ഡബ്ലിയുസിസി നടത്തുന്ന വാർത്താസമ്മേളനം ഒഴിവാക്കരുതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്.
ദിലിപിനെ പുറത്താക്കണമെന്നും എഎംഎഎയുടെ നിലപാടുകളോടുള്ള വിയോജിപ്പുകളും കാണിച്ച് നടിമാരായ രേവതി, പദ്മപ്രിയ, പാർവ്തി എന്നിവർ പ്രസിഡന്റ് മോഹൻ ലാലിന് കത്ത് നൽകിയിരുന്നു. എക്‌സിക്യൂട്ടീവ് ചർച്ചചെയ്‌ത് തീരുമാനമെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ എഎംഎംഎ ജനറൽ ബോഡിയാണ് ദിലിപിനെ തിരിച്ചെടുത്തതെന്നും വിഷയം വീണ്ടും ജനറൽ ബോഡിയിൽ മാത്രമെ ചർച്ചചെയ്യാനാകൂവെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2QHYSQc
via IFTTT
No comments:
Post a Comment