നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കി; ദിലീപിനെ കുരുക്കി സിദ്ദിഖിന്റെ മൊഴി പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കി; ദിലീപിനെ കുരുക്കി സിദ്ദിഖിന്റെ മൊഴി പുറത്ത്

ഇ വാർത്ത | evartha
നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കി; ദിലീപിനെ കുരുക്കി സിദ്ദിഖിന്റെ മൊഴി പുറത്ത്

നടന്‍ ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി. അക്രമിക്കപ്പെട്ട നടിക്ക് ദിലീപ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നാണ് സിദ്ദിഖ് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യം നടി തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. ദിലീപിനോടു താന്‍ ഇതേക്കുറിച്ചു ചോദിച്ചു.

അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു ദിലീപിന്റെ മറുപടി. പൊലീസിനു നല്‍കിയ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടെന്നാണ് സൂചന. എന്നാല്‍ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമെന്നായിരുന്നു തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്.

ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ സിദ്ദിഖ് ഈ മൊഴി മറച്ചുവച്ചു. ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്റ്റേജ് ഷോക്കിടെ നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിരുന്നുവെന്ന് പോലീസിനോട് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച നടന്ന സമ്മേളനത്തിനിടെ ഇതു സംബന്ധിച്ച് മാധ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്ന് സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നു. എല്ലാവരും മറന്നു കഴിഞ്ഞ സംഭവങ്ങളാണെന്നും കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2RTscF6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages