ദേവസ്വം ബോർഡിന്‌ രാഷ്‌ട്രീയമില്ല; റിവ്യു ഹർജി വേണമോയെന്ന്‌ വീണ്ടും ചർച്ചചെയ്യാം: എ പത്‌മകുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ദേവസ്വം ബോർഡിന്‌ രാഷ്‌ട്രീയമില്ല; റിവ്യു ഹർജി വേണമോയെന്ന്‌ വീണ്ടും ചർച്ചചെയ്യാം: എ പത്‌മകുമാർ

തിരുവനന്തപുരം> ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുന പരിശോധന ഹർജി നൽകണമോയെന്ന്‌  19ന്‌ ചേരുന്ന യോഗത്തിൽ ചർച്ചചെയ്യാമെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എ പത്‌മകുമാർ പറഞ്ഞു. എന്നാൽ ഇന്നുതന്നെ ഹർജി കൊടുക്കണമെന്ന  പ്രതിഷേധക്കാരുടെ നിലപാട്‌ ശരിയല്ല. ദേവസ്വം ബോർഡിന്‌ രാഷ്‌ട്രീയമില്ലെന്നും പത്‌മകുമാർ പറഞ്ഞു. 

നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി ,തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തുടർന്ന്‌ ചർച്ചയിൽനിന്ന്‌ അവർ ഇറങ്ങിപോകുകയായിരുന്നു.

22വരെ സുപ്രീംകോടതി അവധിയാണ്‌. കൂടാതെ ഇതേ വിഷയം ഉന്നയിച്ച്‌ 24 പുനപരിശോധനാ ഹർജികൾ  നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ മറ്റ്‌ ചർച്ചകൾ നടത്താമെന്ന്‌ പറഞ്ഞതുമാണ്‌.  എ പത്‌മകുമാർ വിശദീകരിച്ചു.

അതേസമയം ദേവസ്വംബോര്‍ഡ് തള്ളി. ബോര്‍ഡിന്‍റെ നിലപാട് ദുഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്നും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2yjuLrE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages