ഇ വാർത്ത | evartha
മുന്‍ എം.പിയുടെ മകന്‍ തോക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയതിന്റെ വീഡിയോ പുറത്ത്

ഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗത്തിന്റെ മകന്‍ തോക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയതിന്റെ വിഡിയോ വൈറലായി. ബി.എസ്.പി നേതാവിന്റെ മകന്‍ ആശിഷ് പാണ്ഡെയാണ് തോക്കുമായി ഹോട്ടലിലെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. തോക്കുമായി ആളുകളുടെ മുമ്പിലൂടെ ഹോട്ടലിലെത്തിയ ആശിഷ് പാണ്ഡെ ഒരു യുവതിയോട് കയര്‍ത്ത് സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.
യുവതിയുടെ സുഹൃത്തും ഹോട്ടലിലെ സുരക്ഷാ ഗാര്‍ഡും ആശിഷിനെ സമാധാനപ്പെടുത്താന്‍ ശ്രമം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒക്ടോബര്‍ 14 ഞായറാഴ്ച ഒരു പാര്‍ട്ടിക്ക് ശേഷമാണ് സംഭവം അരങ്ങേറിയത്. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പൊലീസ് സംഭവത്തില്‍ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശിഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
#WATCH A man brandishes a gun outside a 5-star hotel in Delhi on October 14. A case has been registered in connection with the incident. #Delhi pic.twitter.com/G14eqVJU0U
— ANI (@ANI) October 16, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2RU2a4h
via IFTTT
No comments:
Post a Comment