കാസര്‍കോട് > മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റലില്‍ പുലര്‍ച്ചെ 5 മണിക്കാണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയാണ്. മുസ്ലീം ലീഗ് ദേശീയ എക്സികൂട്ടിവ് അംഗമാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.
കബറടക്കം വൈകിട്ട് 6 മണിക്ക് ആലംപാടി ജുമാ മസ്ജിദില്‍.
from Kerala || Deshabhimani Online News https://ift.tt/2NOx1MF
via IFTTT
No comments:
Post a Comment