ആദ്യക്ഷരമധുരം നുകര്‍ന്ന് ആയിരങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ആദ്യക്ഷരമധുരം നുകര്‍ന്ന് ആയിരങ്ങള്‍


മലപ്പുറം
ക്ഷേത്രങ്ങളിലും സാംസ്‌കാരികസ്ഥാപനങ്ങളിലും ആദ്യാക്ഷരംനുകർന്ന് കുരുന്നുകൾ അറിവിന്റെ മുറ്റത്ത് പിച്ചവച്ചു. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻപറമ്പിലും പൂന്താനം ഇല്ലത്തും ആയിരങ്ങളെത്തി.  തുഞ്ചൻപറമ്പിൽ  3832ഉം പൂന്താനത്ത് 478ഉം പേർക്കായിരുന്നു വിദ്യാരംഭം.

  വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് തുഞ്ചൻപറമ്പിൽ എഴുത്തിനിരുത്തൽ ആരംഭിച്ചത്.  തുഞ്ചൻ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായിരുന്നു ചടങ്ങ‌്.  കൃഷ്ണശിലാമണ്ഡപത്തിൽ പാരമ്പര്യ ആശാന്മാരായ വഴുതക്കാട് മുരളി, പി സി സത്യനാരായണൻ, പ്രദോഷ് കുമാർ എന്നിവരായിരുന്നു ആചാര്യൻമാർ. സരസ്വതി മണ്ഡപത്തിൽ  തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, പി കെ ഗോപി, കെ ജി രഘുനാഥ്, കെ പി സുധീര, കാനേഷ് പുനൂർ, കെ എസ് വെങ്കിടാചലം, ഗിരിജ പി പാതേക്കര, ശ്രീജിത്ത് പെരുന്തച്ചൻ, ഡോ. ആനന്ദ് കാവാലം, ഐസക് ഈപ്പൻ, കെ എക്‌സ് ആന്റോ എന്നിവർ അക്ഷരമധുരം പകർന്നുനൽകി. കവികളുടെ വിദ്യാരംഭവുണ്ടായി.  ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, പി കെ ഗോപി എന്നിവരുൾപ്പെടെ 126  കവികൾ കവിത അവതരിപ്പിച്ചു.

തുഞ്ചൻ വിദ്യാരംഭം കലോത്സവ സമാപനത്തിന്റെ ഭാഗമായി  ചാർളി ചാപ്ലി​ന്റെ സിറ്റിലൈറ്റ്‌സ് എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് തൃക്കണ്ടിയൂർ രാഗമാലിക സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ പഞ്ചരത്‌ന കീർത്തനാലാപനവും എറണാകുളം എളമക്കര നിരജ്ഞനയുടെ നൃത്തപൂജയും തൃക്കണ്ടിയൂർ ലളിതകലാ സമിതിയുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.

പൂന്താനം ഇല്ലത്ത് ഗുരുവായൂർ ദേവസ്വം നേതൃത്വത്തിലായിരുന്നു എഴുത്തിനിരുത്തൽ. പൂന്താനം മഹാവിഷ്ണുക്ഷേത്രം തന്ത്രി മൂത്തേടത്ത്മന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. പെരിങ്ങോട് ശങ്കരനാരായണൻ, സി വി നായർ, അച്ചുതപിഷാരടി, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, റിട്ട. എഇഒ ഇന്ദിര, ബാലസാഹിത്യകാരൻ സി വാസുദേവൻ, മേലാറ്റൂർ രാധാകൃഷ്ണൻ, സി വി സദാശിവൻ, കുടുമക്കാട് നാരായണൻ എന്നിവരും ആദ്യാക്ഷരം പകർന്നുനൽകി. കവിയരങ്ങുമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2CW1CXx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages