വധശ്രമം അമിത‌്ഷായെ തൃപ‌്തിപ്പെടുത്താൻ: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

വധശ്രമം അമിത‌്ഷായെ തൃപ‌്തിപ്പെടുത്താൻ: കോടിയേരി


പ്രത്യേക ലേഖകൻ
കേരളത്തിൽ വന്ന ബിജെപി ദേശീയ പ്രസിഡന്റ‌് അമിത‌്ഷായെ തൃപ‌്തിപ്പെടുത്താൻ ആർഎസ‌്എസ‌്,  ബിജെപി നേതൃത്വം ഗൂഢാലോചന നടത്തിയാണ‌് സ്വാമി സന്ദീപാനന്ദഗിരിക്കുനേരെ വധ ശ്രമം നടത്തിയതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. സംഭവത്തിലെ ഉന്നത ആർഎസ‌്എസ‌്, ബിജെപി നേതാക്കളുടെ പങ്ക‌് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആക്രമണത്തിന്റെ രീതി കണ്ടാൽ വധശ്രമമാണെന്ന‌് ആർക്കും മനസിലാകും. അല്ലെങ്കിൽ ആശ്രമംതന്നെ ആക്രമണത്തിന‌് തെരഞ്ഞെടുക്കുമോ? ആർഎസ‌്എസിന്റെ നിലപാടുകൾ തുറന്നുകാട്ടുന്നവരെ അവർ ഹിറ്റ‌്‌ലിസ‌്റ്റിൽപ്പെടുത്തുകയാണ‌്.

മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ രീതി ഇവിടെയും നടത്താനാണ‌് ശ്രമം. കഴിഞ്ഞദിവസത്തെ ടി വി ചർച്ചയിൽ ബിജെപി  നേതാക്കൾ സ്വാമിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ശബരിമല വിഷയത്തിൽ ആർഎസ‌്എസിന‌് എതിരായ നിലപാടെടുക്കുന്ന ദേവസ്വം ബോർഡ‌് മുൻ പ്രസിഡന്റ‌് അഡ്വ. രാജഗോപാലൻ നായരുടെ വീടിനു മുമ്പിൽ പ്രകടനം നടത്താനും അവർക്ക‌് മടിയില്ല.
ശബരിമല ദർശനത്തിനു പോയ സ‌്ത്രീകളുടെ വീടും ഇവർ ആക്രമിക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയെന്ന നിലയിൽ സാമൂഹ്യ പ്രശ‌്നങ്ങളിൽ  ഇടപെടുന്ന ആളാണ‌് സ്വാമി സന്ദീപാനന്ദഗിരി.

കുറ്റവാളികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സ്വാമിക്ക‌് സുരക്ഷാഭീഷണി ഉള്ളതായി സർക്കാർ കരുതിയില്ല.  ആശ്രമങ്ങളെ ബഹുമാനിക്കുന്നുവെന്നു കരുതുന്നവർ ഇത്തരം ആക്രമണം നടത്തുമെന്ന‌് വിചാരിച്ചില്ല. ഇനി സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷാകാര്യത്തിൽ ശ്രദ്ധിക്കണം– അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ssoti7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages