ആലപ്പുഴ
ശബരില പ്രശ‌്നത്തിൽ അക്രമം കാണിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന‌് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജപം നടത്തിയിട്ട‌് അക്രമം നടത്തിയാൽ സർക്കാരിന‌് നോക്കിനിൽക്കാൻ കഴിയില്ല.
അടിയന്തരാവസ്ഥയിലെപ്പോലെ സർക്കാർ പ്രവർത്തിക്കുന്നുവെന്നു എൻഎസ‌്എസ‌് പറയുന്നത‌് അടിയന്തരാവസ്ഥയെ കുറച്ചുകാണലാണ‌്. മുഖ്യമന്ത്രിഈ വിഷയത്തിൽ ശക്തമായി വിഷയത്തിൽ പ്രതികരിക്കുന്നത‌് ശരിയാണോയെന്ന ചോദ്യത്തിന‌് പ്രതികരിക്കുന്ന മുഖ്യമന്ത്രിയെയാണ‌് കേരളത്തിനു വേണ്ടതെന്നായിരുന്നു മറുപടി. അല്ലാതെ അഴകൊഴമ്പൻ
നിലപാടെടുക്കുന്ന കോൺഗ്രസ‌് നേതാക്കളെയല്ല. രാഹുൽ ഗാന്ധിയാണോ രാഹുൽ ഈശ്വറാണോ നേതാവെന്ന‌് കോൺഗ്രസ‌് എം എൽഎ ചോദിക്കുന്നിടംവരെയെത്തി കാര്യങ്ങൾ. ജി രാമൻ നായർ ബിജെപിയിൽ പോയി. ഇനി എത്രപേർ പോകുമെന്നറിയില്ല. സംഘർഷം ഒഴിവാക്കാൻ സർക്കാരിന‌് തുറന്ന മനസാണുള്ളത‌്. ആരുമായും ചർച്ചയ‌്ക്കും തയ്യാറാണ‌്. പക്ഷേ സുപ്രീംകോടതി വിധി നടപ്പാക്കുകതന്നെ ചെയ്യും.
ഓർത്തഡോക‌്സ‌് സഭയ‌്ക്ക‌് അനുകൂലമായ വിധി നടപ്പാക്കുന്നില്ലെന്ന വിമർശനത്തെപ്പറ്റി ചോദിച്ചപ്പോൾ ശബരിമല സംബന്ധിച്ച വിധി രാജ്യത്തിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ടതാണെന്നും മറ്റേത‌് സഭയുടെ ഭരണഘടനയുമായി ബന്ധപ്പെട്ടതുമാണെന്നും കോടിയേരി മറുപടി നൽകി.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യം ഇറങ്ങിയത‌് അമിത‌് ഷായാണെന്നു പറയുന്നതിൽ കാര്യമില്ല. പ്രളയ
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട‌് ആദ്യം അവിടെ ഇറങ്ങിയത‌് മുഖ്യമന്ത്രിയും കൂട്ടരുമാണ‌്. പ്രത്യേകവിമാനത്തിൽ ഇറങ്ങാൻ അമിത‌്ഷാ അനുവാദം ചോദിച്ചാൽ കൊടുക്കും. സർക്കാരിന‌് നിഷേധാത്മക നയമില്ല. ശബരിമല വിധിക്കെതിരെ ഏതറ്റംവരെയും പറയുന്ന അമിത‌്ഷാ കേന്ദസർക്കാരിനെക്കൊണ്ട‌് സ‌്ത്രീപ്രവേശനം നിരോധിച്ച‌് ഓർഡിനൻസ‌് ഇറക്കിയശേഷം വന്നാൽപ്പോരായിരുന്നോയെന്ന‌് അദ്ദേഹം ചോദിച്ചു.
പി ശശി ജില്ലാ സെക്രട്ടറിയറ്റ‌് അംഗവും എം എൽഎയുമാണെന്നും നിലവിൽ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2ziigMX
via IFTTT
No comments:
Post a Comment