അക്രമികൾ മാനവികതയുടെ ശത്രുക്കൾ സ്വാമി അഗ‌്നിവേശ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

അക്രമികൾ മാനവികതയുടെ ശത്രുക്കൾ സ്വാമി അഗ‌്നിവേശ‌്

ന്യൂഡൽഹി
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ ആക്രമണം നടത്തിയവർ ഹിന്ദുവിശ്വാസത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണെന്ന‌് സ്വാമി അഗ‌്നിവേശ‌് പ്രസ‌്താവനയിൽ പറഞ്ഞു. ഹിന്ദുവിശ്വാസത്തിന്റെ സംരക്ഷകരാണെന്ന‌് നടിക്കുന്നവരാണവർ. 

വാക്കുകളെ വാക്ക‌് കൊണ്ടാണ‌് നേരിടേണ്ടത‌്, വാളുകൊണ്ടല്ല. ഇതിനു വിരുദ്ധമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവർ ക്രിമിനലുകളാണ‌്. ഹിന്ദുവിശ്വാസത്തോട‌് താൽപ്പര്യമുള്ളവർ ഇക്കൂട്ടർക്കെതിരെ ഒന്നിച്ചുനിൽക്കണം.

രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും വിത്തുകൾ വിതയ‌്ക്കാനുള്ള പദ്ധതിയെ ചെറുത്തുതോൽപ്പിക്കണം. അമിത‌് ഷായുടെ കേരള  സന്ദർശനത്തോടനുബന്ധിച്ചാണ‌് ഈ അതിക്രമമെന്നത‌് പ്രധാനമാണ‌്.

വർഗീയവികാരം ആളിക്കത്തിക്കുകയെന്നതാണ‌് അവരുടെ ലക്ഷ്യം.ഹിന്ദുവിശ്വാസത്തിൽനിന്നുകൊണ്ട‌് യുക്തിസഹമായ നിലപാട‌് സ്വീകരിച്ച‌് സാമൂഹികവും മതപരവുമായ പരിഷ‌്കരണത്തിനുവേണ്ടി ധീരമായി ശബ്ദിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവർത്തനം ശ്ലാഘനീയമാണ‌്. നിക്ഷിപ‌്ത താൽപ്പര്യക്കാരുടെ പിണിയാളുകളിൽ ഇത‌് അസ്വസ്ഥത സൃഷ്ടിച്ചതിലും അനേകംപേരുടെ ആദരണീയനായ ആത്മീയഗുരുവിനെ ശാരീരികമായി ആക്രമിക്കുന്ന വിധത്തിലേക്ക‌് അവർ തരംതാഴ‌്ന്നതിലും അത്ഭുതമില്ല.

അടുത്തിടെ എനിക്കുനേരെ മാരകമായ രണ്ട‌് ആക്രമണങ്ങൾ നടത്തിയ അതേ ശക്തികൾ തന്നെയാണ‌് സ്വാമിയെയും ആക്രമിച്ചതെന്ന‌് ഉറപ്പുണ്ട‌്. ഇവ രാജ്യത്തിനു തന്നെയുള്ള അപകടസൂചനകളാണ‌്. മതവികാരം ഇളക്കിവിട്ട‌് ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച‌് അധികാരം കൈയടക്കാൻ ശ്രമിക്കുന്ന വർഗീയവാദികൾ, കേരളത്തിന്റെ പ്രശംസനീയമായ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം അവർക്കുമുന്നിലുള്ള തടസ്സമായി കാണുന്നു. അക്രമികളെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണം.

പ്രബുദ്ധമായ സഹിഷ‌്ണുതയുടെയും ബഹുസ്വര മതവിശ്വാസത്തോടുള്ള ആദരവിന്റെയും പാരമ്പര്യം തകർക്കാൻ ആരെയും അനുവദിക്കരുത‌് –സ്വാമി അഗ‌്നിവേശ‌് പ്രസ‌്താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Sq5Dry
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages