കണ്ണൂർ
ശബരിമലയുടെ പേരിൽ എൽഡിഎഫ‌് സർക്കാരിനെ അധികാരത്തിൽനിന്ന‌് വലിച്ചു താഴെയിടാൻ മടിക്കില്ലെന്ന‌് ബിജെപി പ്രസിഡന്റ‌് അമിത‌് ഷാ. സുപ്രീം കോടതി വിധി നടപ്പാക്കാൻ മുതിർന്നാൽ അത‌് തീക്കളിയാവുമെന്നും ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ‌് ഉദ‌്ഘാടനം ചെയ്യവെ അമിത‌് ഷാ ഭീഷണി മുഴക്കി. പ്രസംഗത്തിലുടനീളം ഫെഡറൽ ഭരണവ്യവസ്ഥയെയും നീതിന്യായസംവിധാനത്തെയും അമിത‌് ഷാ അപഹസിച്ചു. നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ മാത്രം കോടതികൾ സർക്കാരുകൾക്ക‌് നൽകിയാൽ മതിയെന്നായിരുന്നു ഷായുടെ അഭിപ്രായം. അപ്രായോഗിക നിർദേശങ്ങൾ പിൻവലിക്കാൻ കോടതികൾ തയ്യാറാവണം.
ഭരണഘടനയുടെ ആർടിക്കിൾ പതിനാലാണ‌് സുപ്രീംകോടതി വിധിയുടെ പേരിൽ നടപ്പാക്കാൻ നോക്കുന്നത‌്. എന്നാൽ 25, 26 ആർടിക്കിളുകൾ ഒാരോ പൗരനും മതത്തിലും ആചാരത്തിലും വിശ്വസിക്കാൻ അവകാശം നൽകുന്നു. ഒരു മൗലികാവകാശം ഹനിക്കുന്ന രീതിയിൽ മറ്റൊരു മൗലികാവകാശം എങ്ങിനെയാണ‌് നടപ്പാക്കാനാവുക. സ‌്ത്രീ–പുരുഷ തുല്യത ക്ഷേത്രാരാധനയിലുടെ മാത്രം പരിഹരിക്കേണ്ട പ്രശ‌്നമല്ല.
കേരളത്തിൽ വികസനമെത്തിക്കാൻ സിപിഐ എം നേതൃത്വംനൽകുന്ന എൽഡിഎഫിനും കോൺഗ്രസ‌് നേതൃത്വം നൽകുന്ന യുഡിഎഫിനും കഴിയില്ല. ബിജെപിക്ക‌് മാത്രമേ കഴിയൂ. ശബരിമലയുടെപേരിൽ കേരളം കലാപഭൂമിയാക്കുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു അമിത‌് ഷായുടേത‌്. 30 മുതൽ നവംബർ 12വരെ ശബരിമലയുടെ പേരിൽ കേരളത്തിലുടനീളം പ്രതിഷധം സംഘടിപ്പിക്കുമെന്നും അതിന‌് എൻഎസ‌്എസിന്റെയും ബിഡിജെഎസിന്റെയും പിന്തുണ തേടുമെന്നും അമിത‌് ഷാ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Oas6FH
via IFTTT
No comments:
Post a Comment