പാലക്കാട്
ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് പട്ടികജാതിക്ഷേമസമിതി സംസ്ഥാന സമ്മേളനം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് യങ് ലോയേഴ്സ് യൂണിയൻ നേതാവ് പ്രേരണകുമാരി അടക്കം ആർഎസ്എസ് ആഭിമുഖ്യത്തിലുള്ള അഞ്ച് വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് വിധിയുണ്ടായത്. കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ‌്. ഇതിനെതിരെ വിശ്വാസികളുടെ പേരിൽ ആർഎസ്എസും സംഘപരിവാറും യുഡിഎഫും രംഗത്തിറങ്ങിയത് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും വർഗീയകലാപം നടത്താനുമാണ് . തെറ്റിദ്ധരിച്ച് ഇത്തരം സമരത്തില്‍ പങ്കെടുക്കുന്ന പട്ടികജാതിക്കാരുൾപ്പടെയുള്ളവർ രാഷ്ട്രീയ ഗൂഢനീക്കം തിരിച്ചറിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതില്‍ സമ്മേളനം പ്രതിഷേധിച്ചു. സംഘപരിവാറിന്റെ ഭീകരമുഖമാണ് ആക്രമണത്തിലൂടെ വ്യക്തമാകന്നത്. മതനിരപേക്ഷമൂല്യങ്ങൾ പ്രചരിപ്പിക്കുക മാത്രമാണ‌് സ്വാമി നിർവഹിക്കുന്നത്. വിശ്വാസങ്ങളെയും ആത്മീയതയേയും വർഗീയവൽക്കരിക്കുന്നതിൽ അദ്ദേഹം എതിർപ്പ‌് പ്രകടിപ്പിക്കാറുണ്ട‌്. ഇതിൽ അസഹിഷ്ണുതയുള്ളവരാണ‌് ആക്രമണം നടത്തിയത്. വിരുദ്ധ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കാനാണ് നീക്കം.
സംഘപരിവാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണം. അക്രമികളെ ഉടൻ അറസ്റ്റ്ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദളിത് ചിന്തകൻ കാഞ്ച ഐലയ്യയുടെ പുസ്തകങ്ങൾ നിരോധിച്ചതിലും സമ്മേളനം പ്രതിഷേധിച്ചു. സംഘപരിവാറിന്റെ ആശയങ്ങളെ എതിർത്തതിന്റെ പേരിലാണ് പുസ്തകങ്ങൾ നിരോധിക്കുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന മോഡി സർക്കാരിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2z8DHzI
via IFTTT
No comments:
Post a Comment