വിശ്വാസിസമൂഹത്തെ കബളിപ്പിച്ച‌് തെരുവിലിറക്കുന്നു: കാനം രാജേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

വിശ്വാസിസമൂഹത്തെ കബളിപ്പിച്ച‌് തെരുവിലിറക്കുന്നു: കാനം രാജേന്ദ്രൻ

വയലാർ
ശബരിമലയുടെ പേരിൽ വിശ്വാസിസമൂഹത്തെ കബളിപ്പിച്ച‌് തെരുവിലിറക്കനാണ‌് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.  വിശ്വാസികൾക്ക‌് ഒപ്പമാണെന്ന‌് വരുത്തി സമരം ശക്തമാക്കാനാണ‌് ബിജെപി നോക്കുന്നത‌്.  കേരളത്തിലെ ഇടതുപക്ഷ സർക്കാർ ദൈവത്തിനോ വിശ്വാസങ്ങൾക്കോ വിശ്വാസികൾക്കോ എതിരല്ല. വിശ്വാസികൾക്കും അവിശ്വാസികൾക്കും തുല്യതയോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുകയാണ‌് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  പുന്നപ്ര വയലാർ സമരവാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷിദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാബെഞ്ച‌്  പ്രഖ്യാപിച്ച ശബരിമലവിധി നടപ്പാക്കേണ്ടെന്ന‌് പറയുന്നത‌് നിക്ഷിപ‌്ത താൽപ്പര്യമാണ‌്.  വിമോചനസമരം ആരംഭിക്കാൻ പറ്റിയ സമയമാണെന്ന‌് കരുതി പ്രതിപക്ഷവും ബിജെപിക്ക‌് ഒപ്പം നിൽക്കുന്നു.  കേന്ദ്ര ആഭ്യന്തരവകുപ്പ‌് വിധി നടപ്പാക്കാൻ നിർദേശിക്കുമ്പോൾ അണികളെ ഇളക്കിവിട്ട‌് കലാപം സ‌ൃഷ‌്ടിക്കാനാണ‌് ബിജെപി ദേശീയ അധ്യക്ഷൻ അമിത‌്ഷായുടെ ശ്രമം.  പുരുഷന‌് പ്രവേശിക്കാവുന്ന സ്ഥലങ്ങളിലെല്ലാം സ‌്ത്രീകളെയും അനുവദിക്കണമെന്നാണ‌് ആർഎസ‌്എസ‌് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിട്ടുള്ളത‌്.  മഹാരാഷ‌്ട്രയിൽ ആർഎസ‌്എസുകാരനായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസിന‌് സ‌്ത്രീപ്രവേശം നടപ്പാക്കാമെങ്കിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായിക്ക‌് നടപ്പാക്കാൻ അനുവദിക്കില്ലെന്ന‌് പറയുന്നതിൽ എന്ത‌് ന്യായമാണുള്ളത‌്.

പ്രതിസന്ധികളെ അതിജീവിച്ച‌് മുന്നേറുന്ന സർക്കാരാണ‌് കേരളം ഭരിക്കുന്നത‌്.  പ്രളയക്കെടുതിയെ സർക്കാർ നേരിട്ടത‌് ജനം കണ്ടതാണ‌്.  ഇതിൽ സർക്കാരിന്റെ പ്രതിച്ഛായ ഉയർന്നതുകൊണ്ടാണ‌്  ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരുന്നത‌്. അഴിമതിയുടെ ചെളിക്കുണ്ടിലാണ്ട ബിജെപി സർക്കാരിനെ പരാജയപ്പെടുത്തുന്നതിന‌് പകരം കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താനാണ‌് കോൺഗ്രസ‌് ശ്രമമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2SqUnex
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages