തിരുവനന്തപുരം> ഐജി മനോജ് എബ്രഹാമിനെ കുളിപ്പിച്ചു കിടത്തുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബി ജെ പി നേതാവ് അറസ്റ്റില്‍. വെങ്ങന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.ബിജെപി കോവളം ഇരുപതാം വാര്‍ഡിന്റെ വൈസ് പ്രസിഡന്റാണ്‌ണ് അരുണ്‍.
നിലയ്ക്കല്‍ നടന്ന ലാത്തി ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയത് . പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും , അസഭ്യം പറഞ്ഞതിനും കേസ് എടുത്തു. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി
from Kerala || Deshabhimani Online News https://ift.tt/2OKzFbl
via IFTTT
No comments:
Post a Comment