ബ്രൂവറി അനുമതി : ചെന്നിത്തലയുടെ ഉന്നം ആന്റണിയോ തോമസോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ബ്രൂവറി അനുമതി : ചെന്നിത്തലയുടെ ഉന്നം ആന്റണിയോ തോമസോ

തിരുവനന്തപുരം
1999നുശേഷം കേരളത്തിൽ ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിച്ചിട്ടില്ല എന്ന വാദം പ്രതിപക്ഷനേതാവ‌് ആവർത്തിക്കുന്നത‌് എ കെ ആന്റണിയെയും കെ വി തോമസിനെയും ലക്ഷ്യമിട്ട‌്. 2003ൽ എ കെ ആന്റണി സർക്കാരിന്റെ കാലത്ത‌് മലബാർ ബ്രൂവറീസ‌് ലിമിറ്റഡിന‌് അനുമതി നൽകിയിരുന്നു. ഇൗ വിവരം പുറത്തായതോടെ  1998ൽ എൽഡിഎഫ‌് സർക്കാർ നൽകിയ അനുമതിയനുസരിച്ച‌് ലൈസൻസ‌് നൽകുക മാത്രമാണ‌് ആന്റണി ചെയ‌്തതെന്നാണ‌് ചെന്നിത്തല ഇപ്പോൾ പറയുന്നത‌്. എന്നാൽ, പുതിയ ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും  നിലവിലുള്ള സർക്കാരിന‌് ലൈസൻസ‌് നൽകാതിരിക്കാമെന്ന കാര്യം ചെന്നിത്തല മനഃപൂർവം വിസ‌്മരിക്കുന്നു. ഇതിനു മറുപടി പറയാതെ 1998ൽ അനുമതിനൽകിയതുകൊണ്ട‌് പിന്നീട‌് നൽകാതിരിക്കാൻ മറ്റുവഴിയില്ലെന്ന‌് തെറ്റിദ്ധരിപ്പിക്കുകയാണ‌് ചെന്നിത്തല. ആന്റണി സർക്കാരിൽ കെ വി തോമസായിരുന്നു എക‌്സൈസ‌് മന്ത്രി. തോമസിനെയും ഇക്കര്യത്തിൽ ചെന്നിത്തല ലക്ഷ്യമിടുന്നുണ്ട‌്.

1998ൽ അനുമതി ലഭിച്ച ബിയർ യൂണിറ്റിന‌് അഞ്ചുവർഷം നീണ്ട പരിശോധനയ‌്ക്കുശേഷം മാത്രമാണ‌് ആന്റണിയുടെ കാലത്ത‌് ലൈസൻസ‌് ലഭിച്ചത‌്. അത്ര ദീർഘകാലമെടുത്താണ‌് ലൈസൻസ‌് നൽകുന്നത‌്. ചെന്നിത്തലയും ഇക്കാര്യം സമ്മതിക്കുന്നു. ഇതുതന്നെയാണ‌്  മന്ത്രി ടി പി രാമകൃഷ‌്ണനും സർക്കാരും പറയുന്നത‌്. സർക്കാർ ഇപ്പോൾ നൽകിയത‌് പ്രാഥമിക അനുമതി മാത്രമാണ‌്.  അന്തിമാനുമതിക്ക‌്  22 വകുപ്പുകളുടെ വിശദപരിശോധനയും അനുമതിയും ആവശ്യമാണ‌്. 22ൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ ലൈസൻസ‌് ലഭിക്കില്ല. അത്തരം പരിശോധന നടത്താതെ 2003ൽ ആന്റണി സർക്കാർ 22 വകുപ്പിന്റെയും അംഗീകാരം ബ്രൂവറികൾക്കും ഡിസ‌്റ്റിലറികൾക്കും നൽകി. ഇതാണ‌് ഇപ്പോൾ ചെന്നിത്തലയുടെ ആരോപണത്തിലൂടെ വീണ്ടും ചർച്ചയാകുന്നത‌്. ചെന്നിത്തല ഉദ്ദേശിക്കുന്നതും ഇത്തരം ചർച്ചയാണ‌്. 

ഡിസ്റ്റിലറികളും ബ്രൂവറികളും ഇനി അനുവദിക്കേണ്ടതില്ലെന്ന‌് 1999ൽ സർക്കാർ ഉത്തരവിട്ടെന്ന ചെന്നിത്തലയുടെ വാദവും കള്ളമാണ‌്. അന്ന‌് ബ്രൂവറി തുടങ്ങാൻ ഒറ്റയടിക്ക‌് 110 അപേക്ഷയാണ‌്  ലഭിച്ചത‌്. അപേക്ഷ കുമിഞ്ഞതോടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മുൻഗണനാപട്ടിക തയ്യാറാക്കുന്നതിന‌് നികുതിവകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി വിദഗ‌്ദ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശയിൽ മന്നം ഷുഗർ മിൽസിന്റെ അപേക്ഷ മാത്രം പരിഗണിച്ചു. ഇതുപ്രകാരം മറ്റു ബ്രൂവറികൾ പരിഗണിക്കേണ്ടതില്ലെന്ന 1999 സെപ‌്തംബർ 29ന‌് ഇറങ്ങിയ ഉത്തരവാണ‌് ചെന്നിത്തല വളച്ചൊടിച്ചത‌്. ഇനി ഒരിക്കലും ഡിസ്റ്റിലറികൾക്കോ ബ്രൂവറികൾക്കോ അനുമതി നൽകരുതെന്ന‌് ഈ ഉത്തരവിൽ എവിടെയും പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങൾ പരിശോധിക്കാൻ നാലംഗ കമ്മിറ്റിയോട‌് ആവശ്യപ്പെട്ടിട്ടുമില്ല.
 



from Kerala || Deshabhimani ​Online ​News https://ift.tt/2P0kzKU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages