ശബരിമല സ്‌ത്രീപ്രവേശനം : ആർഎസ‌്എസ‌് നിലപാട‌് മൂടിവച്ച‌ു ; ബിജെപിയുടേത്‌ മുതലെടുപ്പ‌് ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ശബരിമല സ്‌ത്രീപ്രവേശനം : ആർഎസ‌്എസ‌് നിലപാട‌് മൂടിവച്ച‌ു ; ബിജെപിയുടേത്‌ മുതലെടുപ്പ‌് ശ്രമം


ശബരിമലയിൽ സ‌്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെപേരിൽ സിപിഐ എമ്മിനെതിരെ ഒരുവിഭാഗം ബിജെപി നേതാക്കൾ പ്രചാരണം നടത്തുന്നത‌്  ആർഎസ‌്എസിന്റെ നിലപാട‌് മൂടിവച്ച‌്. സംഘപരിവാർ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന മാതൃസംഘടനയായ ആർഎസ‌്എസിന്റെ നിലപാട‌് ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും സ‌്ത്രീകൾക്ക‌് പ്രവേശനം നൽകണമെന്നാണ‌്. ബിജെപി സംസ്ഥാന പ്രസിഡന്റ‌് ഉൾപ്പെടെയുള്ളവർ ദൃശ്യമാധ്യമങ്ങളിലൂടെയും സംഘപരിവാർ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇതെല്ലാം മൂടിവച്ച‌് സംഘടിതമായി സിപിഐ എമ്മിനെ പഴിചാരുകയാണ‌്. പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പരോക്ഷമായും ഈനിലപാട‌് ആവർത്തിക്കുന്നു.

വിഷയത്തിൽ സിപിഐ എം വ്യക്തമായ നിലപാടാണ‌് സ്വീകരിച്ചത‌്. വിശ്വാസികളെ ജൈവപരമായ കാരണങ്ങളുടെ പേരിൽ ആരാധനാലയങ്ങളിൽനിന്ന‌്  അകറ്റിനിർത്താതെ ഭരണഘടന അനുശാസിക്കുന്ന തുല്യതയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്ന നിലപാട‌്. പുരോഗമനാത്മകമായ ഇതേ സമീപനം തന്നെയാണ‌് എൽഡിഎഫ‌് സർക്കാരിനുമുള്ളത‌്. ഇക്കാര്യം സുപ്രീംകോടതിയിൽ  വ്യക്തമാക്കുകയും ചെയ‌്തു.
 
കേന്ദ്രസർക്കാരും എതിർത്തില്ല
ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും ശബരിമലയിലെ സ‌്ത്രീപ്രവേശനത്തെ എതിർത്തിട്ടില്ലെന്ന‌് മാത്രമല്ല, അനുകൂലനിലപാടാണ‌് സ്വീകരിച്ചതും. എങ്കിലും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിലപാടുകളുടെ  അടിസ്ഥാനത്തിലല്ല സുപ്രീംകോടതി വിധി പ്രസ‌്താവിച്ചതെന്നതും ശ്രദ്ധേയമാണ‌്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മൗലികാവകാശവും സാമൂഹ്യനീതിയും ജനാധിപത്യവുമെല്ലാം തലനാരിഴകീറി വിശകലനം ചെയ‌്ത ശേഷമാണ‌് കോടതിയുടെ ഭരണഘടനാ ബെഞ്ച‌്  സുപ്രധാന വിധി പുറപ്പെടുവിച്ചത‌്. സ‌്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്ന‌് ആവശ്യപ്പെട്ട‌് 2006 ജൂലൈ 28ന‌ാണ‌് ഇന്ത്യൻ യങ‌്‌ലോയേഴ‌്സ‌് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത‌്.

ഇത‌് ചർച്ചയായപ്പോൾ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘപരിവാർ താത്വികാചാര്യനുമായ പി പരമേശ്വരൻ അന്ന‌് പറഞ്ഞത‌് സ‌്ത്രീപ്രവേശനം നിരോധിക്കാൻ ഒരുകാരണവുമില്ലെന്നാണ‌്. ഡൽഹിയിൽ ഒരുപരിപാടിക്ക‌് ശേഷം അദ്ദേഹത്തെ ചെന്നുകണ്ട‌ 10 എംഫിൽ വിദ്യാർഥിനികൾക്ക‌് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇൗ വാർത്ത 2016 നവംബർ 12ന‌് ഇന്ത്യൻ എക‌്സ‌്പ്രസ‌്  പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പത്തുവർഷം കഴിഞ്ഞ‌് പരമേശ്വരന്റെ നവതി നാളിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഈ വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്ക‌് ഏകാഭിപ്രായം വേണമെന്ന‌് നിലപാട‌് തിരുത്തിയെങ്കിലും ആർഎസ‌്എസ‌് നേതൃത്വം അന്നും ഇന്നും സ‌്ത്രീപ്രവേശനം വേണമെന്ന നിലപാട‌് ആവർത്തിച്ചുകൊണ്ടേയിരുന്നു.

ആചാരങ്ങളെ ഗൗനിക്കേണ്ടെന്ന‌് പറഞ്ഞത‌് ആർഎസ‌്എസ‌്
2016 മാർച്ച‌് ആദ്യം രാജസ്ഥാനിൽചേർന്ന ആർഎസ‌്എസ‌് ബൈഠകിലും എല്ലാ ക്ഷേത്രങ്ങളിലും സ‌്ത്രീപ്രവേശനം വേണമെന്ന‌് പ്രമേയം പാസാക്കി. തുടർന്ന‌് ആർഎ‌സ‌്എസ‌് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞത‌് 1000 വർഷം പഴക്കമുള്ള ആചാരങ്ങളുടെ പേരിലായാലും സ‌്ത്രീപ്രവേശനം നിഷേധിക്കാനാകില്ലെന്നാണ‌്. 2016 ജൂലൈ 10ന‌് ജനം ടിവി ഇത്‌ തുടർച്ചയായി  സംപ്രേഷണംചെയ്തു. ആർഎസ‌്എസ‌് മുഖവാരികയായ കേസരിയിൽ ബാലഗോകുലം സ്ഥാപകനായ എം എ കൃഷ‌്ണൻ ഇങ്ങനെ എഴുതി– 41 ദിവസത്തെ വ്രതമാണ‌് സ്ത്രീ പ്രവേശനത്തിന‌് തടസ്സമാകുന്നതെങ്കിൽ അത‌് 14 ദിവസമാക്കി ചുരുക്കണമെന്നാണ‌്.  ജാതി–മത ചിന്തകൾക്കതീതമായി ആർക്കും പ്രവേശിക്കാമെങ്കിൽ സ‌്ത്രീകൾക്ക‌് മാത്രം ‌എന്തിന‌് വേർതിരിവെന്നും ലേഖനത്തിൽ ചോദിച്ചു. 2016 സെപ‌്തംബറിൽ ആർഎസ‌്എസ‌് നേതാവ‌് ആർ ഹരി നിലപാട‌് ആവർത്തിച്ചു. 41 ദിവസത്തെ വ്രതം തീരുമാനിച്ചത‌് പുരുഷന്മാർക്കായിരിക്കുമെന്നും സ‌്ത്രീകളായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നുവെന്നും വൈദികകാലംമുതൽ ആരാധനയിൽ സ‌്ത്രീകളെ ഒരിടത്തും മാറ്റിനിർത്തിയിട്ടില്ലെന്നും ലേഖനത്തിൽ പറഞ്ഞു.

സ‌്ത്രീപ്രവേശനത്തെയും നിത്യപൂജയെയും അനുകൂലിച്ച‌് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ബിജെപി സംസ്ഥാനനേതൃത്വത്തിന‌് നൽകിയ കത്തും ചർച്ചയായതാണ‌്. ഈ നിലപാടുകൾ ഒന്നും ഇതുവരെ മാറ്റിയിട്ടുമില്ല.
 



from Kerala || Deshabhimani ​Online ​News https://ift.tt/2ItXo9t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages