സംസ്ഥാനത്ത് അതിശക്തമായ മിന്നല്‍: റോഡുകള്‍ വിണ്ടു, പറമ്പില്‍ കുഴികള്‍ രൂപപ്പെട്ടു, ഫോണ്‍ പൊട്ടിത്തെറിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സംസ്ഥാനത്ത് അതിശക്തമായ മിന്നല്‍: റോഡുകള്‍ വിണ്ടു, പറമ്പില്‍ കുഴികള്‍ രൂപപ്പെട്ടു, ഫോണ്‍ പൊട്ടിത്തെറിച്ചു

ഇ വാർത്ത | evartha
സംസ്ഥാനത്ത് അതിശക്തമായ മിന്നല്‍: റോഡുകള്‍ വിണ്ടു, പറമ്പില്‍ കുഴികള്‍ രൂപപ്പെട്ടു, ഫോണ്‍ പൊട്ടിത്തെറിച്ചു

സംസ്ഥാനത്ത് ഇന്നലെയുണ്ടായ അതിശക്തമായ മഴയില്‍ ചിലയിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍. അതിശക്തമായ മിന്നലില്‍ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോപ്പിനു സമീപം ടാര്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ചില വീടുകള്‍ക്കു സമീപം പറമ്പില്‍ കുഴികളുണ്ടായി.

രണ്ടു വൈദ്യുത പോസ്റ്റുകള്‍ക്കരികിലും കുഴികള്‍ രൂപപ്പെട്ടു. രാത്രി എട്ടോടെയാണു സംഭവം. വടക്കുംചേരി ജോണ്‍സന്റെ വീടിനോടു ചേര്‍ന്നു പറമ്പില്‍ കുഴി രൂപപ്പെട്ടു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ജോണ്‍സന്റെ കയ്യിലിരുന്നു ഫോണ്‍ പൊട്ടിത്തെറിക്കുകയും നേരിയ പൊള്ളലേല്‍ക്കുകയും ചെയ്തു.

ആങ്കാരത്ത് രത്‌നാകരന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടി. വടക്കുംചേരി ജോസിന്റെ ഷോക്കേസ് തകര്‍ന്നു. മീറ്റര്‍ ബോര്‍ഡ് തകര്‍ന്നു. പല വീടുകളിലും വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിപ്പോയി. പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yhvXf8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages