ആരോപണം ഉന്നയിച്ച നടിമാര്‍ക്ക് മാറി നിന്ന് കുറ്റം പറയാനെ പറ്റൂ; അഞ്ചരക്കോടി തന്ന ദിലീപിനോട് ‘അമ്മ’ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടന്‍ മഹേഷ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ആരോപണം ഉന്നയിച്ച നടിമാര്‍ക്ക് മാറി നിന്ന് കുറ്റം പറയാനെ പറ്റൂ; അഞ്ചരക്കോടി തന്ന ദിലീപിനോട് ‘അമ്മ’ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടന്‍ മഹേഷ്

ഇ വാർത്ത | evartha
ആരോപണം ഉന്നയിച്ച നടിമാര്‍ക്ക് മാറി നിന്ന് കുറ്റം പറയാനെ പറ്റൂ; അഞ്ചരക്കോടി തന്ന ദിലീപിനോട് ‘അമ്മ’ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടന്‍ മഹേഷ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എയുടെ പക്ഷപാതപരമായ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഇതിനെ ന്യായീകരിച്ച് നടന്‍ മഹേഷ് രംഗത്ത്. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കുമ്പോഴാണ് ദിലീപിനോട് സംഘടനയ്ക്ക് വിധേയത്വമുണ്ടെന്ന് മഹേഷ് തുറന്ന് സമ്മതിച്ചത്.

‘ഈ പറയുന്ന നടിമാരൊന്നും സംഘടനയ്‌ക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. ഫണ്ട് റൈസിംങിന്റെ കാര്യത്തില്‍ പോലും ഇവര്‍ സംഘടനയുമായി സഹകരിക്കുന്നവരോ സഹായിക്കുന്നവരോ അല്ലെന്നും മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂവെന്നും മഹേഷ് പറഞ്ഞു.

ഒരു സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്നയാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്നും മഹേഷ് ചോദിച്ചു. അതേസമയം ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അതിപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംഘടനയുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡബ്ല്യുസിസി അംഗം പാര്‍വതി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AaWpsf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages