മടപ്പള്ളി കോളേജിൽ ആക്രമണം; യൂണിയൻ ഭാരവാഹികൾക്കു നേരെ വധശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

മടപ്പള്ളി കോളേജിൽ ആക്രമണം; യൂണിയൻ ഭാരവാഹികൾക്കു നേരെ വധശ്രമം


കുറ്റ്യാടി
മടപ്പള്ളി ഗവ. കോളേജ് യൂണിയൻ ഭാരവാഹികൾക്കും എസ്എഫ്ഐ പ്രവർത്തകർക്കും വേളം പൊയിൽമുക്കിൽ വച്ച‌് വെട്ടേറ്റു. ശനിയാഴ്ച രാത്രി 7.15ന് ആണ് സംഭവം. സാരമായി പരിക്കേറ്റ മുള്ളൻകുന്ന് സ്വദേശി മലയിൽ തുടിയിൽ സജിത്ത് ലാൽ (19), പാലക്കാട് സ്വദേശി തോട്ടക്കര ശ്രീജിത്ത് (20) മലപ്പുറം മഞ്ചേരി സ്വദേശി കോട്ടയിൽ കിഷോർ (20) എന്നിവരെ കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  യൂണിയൻ ഭാരവാഹിയായ വേളം കാക്കുനിയിലെ സായൂജിന്റെ വീട്ടിൽനിന്ന‌് കുറ്റ്യാടിയിലേക്ക് തിരിച്ചു വരുമ്പോൾ പൊയിൽമുക്കിൽവച്ച് മൂന്ന് ബൈക്കിൽ എത്തിയ ആറംഗ സംഘം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 

വിദ്യാർഥികൾ ബഹളംവച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വെട്ടേറ്റ മൂന്നുപേരെയും കുറ്റ്യാടി ഗവ. താലൂക്ക്‌ ആശുപത്രിയിലെത്തിച്ചത്. പൊളിറ്റിക‌്സ‌് രണ്ടാംവർഷ വിദ്യാർഥിയും അസോസിയേഷൻ സെക്രട്ടറിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സജിത്ത‌്‌ലാലിന്റെ തലയ‌്ക്കും താടിയെല്ലിനുമാണ‌് വെട്ടേറ്റത‌്. ശ്രീജിത്ത് മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥിയും മുൻ അസോസിയേഷൻ സെക്രട്ടറിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. കിഷോർ മൂന്നാംവർഷ പൊളിറ്റിക്സ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2pFtdDR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages