കുറച്ചും കൂട്ടിയും എണ്ണത്തട്ടിപ്പ‌് ; ഇന്ധനവില വീണ്ടും കൂട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കുറച്ചും കൂട്ടിയും എണ്ണത്തട്ടിപ്പ‌് ; ഇന്ധനവില വീണ്ടും കൂട്ടി

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ‌് നൽകാതെ എണ്ണക്കമ്പനികൾ ജനങ്ങളെ കബളിപ്പിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച കുറവ‌് നൽകിയില്ലെന്നുമാത്രമല്ല ശനിയാഴ‌്ച ഡീസലിന‌് 30 പൈസയും പെട്രോളിന‌് 19 പൈസയും  ലിറ്ററിന‌് വീണ്ടും കൂട്ടുകയും ചെയ‌്തു. കേന്ദ്ര സർക്കാർ എക‌്സൈസ് നികുതിയിൽ ഒന്നരരൂപയും എണ്ണക്കമ്പനികൾ ഒരുരൂപയും ഡീസലിനും പെട്രോളിനും കുറച്ചതായാണ‌്  കേന്ദ്ര ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അങ്ങനെ രണ്ടര രൂപ കുറച്ചിരുന്നുവെങ്കിൽ കേരള സർക്കാരിന്റെ വിൽപ്പന നികുതിയിൽ  രണ്ടര രൂപയുടെ 22 .76 ശതമാനമായ 57 പൈസയുംകൂടി ഡീസലിന്  മൂന്നുരൂപ ഏഴ‌് പൈസ കേരളത്തിൽ കുറവ് വരേണ്ടതായിരുന്നു. എന്നാൽ, ഡീസലിന് 2.63 രൂപമാത്രമാണ‌് കുറഞ്ഞത‌്. അതുപോലെ പെട്രോളിന് സംസ്ഥാന വിൽപ്പന നികുതിയിൽ രണ്ടര രൂപയുടെ  30.08 ശതമാനമായ 75 പൈസയുംകൂടി മൂന്നു രൂപ 25 പൈസ കുറയേണ്ടതായിരുന്നു.എന്നാൽ, കുറഞ്ഞത‌് വെറും രണ്ടുരൂപ 56 പൈസമാത്രം.

എണ്ണക്കമ്പനികൾ പെട്രോളിന് ഒരുരൂപ കുറയ‌്ക്കുകയും അതേസമയം, ദിവസവർധനയിൽ  53 പൈസ കൂട്ടുകയും ചെയ്യുകയായിരുന്നു. ഇതേപോലെ ഡീസലിന‌് 37 പൈസയും കൂട്ടി. ഇതിനുപുറമെയാണ‌് ശനിയാഴ‌്ചത്തെ വർധന. ഫലത്തിൽ ഒറ്റദിവസം കൊണ്ടുതന്നെ പെട്രോളിന‌് 71 പൈസയും ഡീസലിന‌് 67 പൈസയുമാണ‌് കൂടിയത‌്.

എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം വർധിപ്പിച്ച എക‌്സൈസ് നികുതിയും എണ്ണക്കമ്പനികൾ ലാഭവിഹിതത്തിൽ വരുത്തിയ വർധനയും കുറച്ചാൽത്തന്നെ  ഒരുലിറ്റർ ഡീസലിനും പെട്രോളിനും 18 രൂപയോളം ഇനിയും കുറയും. ഇത‌് ചെയ്യാതെയാണ‌് തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ കേന്ദ്രം വില കുറച്ചുവെന്നു കാണിച്ച‌് കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2NsYO4O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages