പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിന‌് സംസ്ഥാന പദ്ധതിയിൽ 20 ശതമാനം കുറവുവരുത്താൻ തീരുമാനമായി. നിർദേശത്തിൽ പൊതുമരാമത്ത‌്, ജലവിഭവ വകുപ്പുകളെ ഒഴിവാക്കി.
വിവിധ വകുപ്പുകളുടെ സഹായപദ്ധതികളിൽ കുറവുമുണ്ടാകില്ല. കേന്ദ്രാവിഷ‌്കൃത പദ്ധതികളിലും നബാർഡ‌്, വിദേശ ഏജൻസികൾ വഴിയുള്ള പദ്ധതിക്കുള്ള സംസ്ഥാനവിഹിതവും കുറയ‌്ക്കില്ലെന്ന‌് ധനവകുപ്പ‌് വ്യക്തമാക്കി. സംസ്ഥാന വാർഷികപദ്ധതി 22150 കോടി രൂപയുടേതാണ‌്. ഇതിൽ 1545.45 കോടി പൊതുമരാമത്ത‌് വകുപ്പിനും 1688.80 കോടി ജലവിലഭവ വകുപ്പിനും നീക്കിവച്ചു. ഇവയിൽ കുറവുണ്ടാകില്ല. കേന്ദ്രാവിഷ‌്കൃത പദ്ധതികളുടെ സംസ്ഥാനവിഹിതത്തിലും കുറവുണ്ടാകില്ല. ഇതര വകുപ്പുകളിൽ ഭരണാനുമതി ലഭിച്ച പദ്ധതികൾ പരിശോധിച്ച‌്, 20 ശതമാനം പദ്ധതി ചുരുക്കാനുള്ള നടപടിയെടുക്കാനും നിർദേശം നൽകി.
ഒരുവകുപ്പിന്റെ വാർഷികപദ്ധതിയായ 1000 കോടി രൂപയിൽ 500 കോടി സംസ്ഥാനവിഹിതവും ബാക്കിയുള്ള 500 കോടി നബാർഡ‌് , കേന്ദ്രാവിഷ‌്കൃത പദ്ധതികളുടെ വിഹിതം എന്നിവ ഉൾപ്പെടുകയാണെങ്കിൽ, 100 കോടി രൂപയായിരിക്കും പുനർനിർമാണത്തിനായി നീക്കിവയ‌്ക്കേണ്ടിവരുക.
പദ്ധതിത്തുകയിലുണ്ടാകുന്ന കുറവനുസരിച്ച‌് പ്രഖ്യാപിച്ച പദ്ധതികൾ ഉപേക്ഷിക്കേണ്ടിവരില്ല. ഈ വർഷം ആകെ ലഭിക്കുന്ന 80 ശതമാനം പദ്ധതിവിഹിതത്തിന‌് ആനുപാതികമായി പദ്ധതികളിൽ പുനർമുൻഗണന നിശ്ചയിക്കും.
ചില പദ്ധതി പൂർണമായോ ഭാഗികമായോ റദ്ദാക്കാം.
ഇതിനുപകരം ദുരന്തനിവാരണം, ഉപജീവനം ഉറപ്പാക്കൽ, പുനരധിവാസം, പുനർനിർമാണം തുടങ്ങിയ മേഖലയിലെ പദ്ധതികൾ ഏറ്റെടുക്കാം. സംസ്ഥാന പദ്ധതിവിഹിതത്തിൽനിന്നുള്ളൃക്കുമാത്രമാണ‌് ഇത‌് ബാധകം. കേന്ദ്രാവിഷ‌്കൃത പദ്ധതികൾക്കും ഇതര പദ്ധതികൾക്കും ഇത‌് ബാധകമല്ലെന്നും ധനവകുപ്പ‌് വ്യക്തമാക്കി.
കാലതാമസം ഒഴിവാകും: ടെൻഡർ നടപടികളിൽ കൃത്യത
ടെൻഡർ നടപടികളിൽ കൃത്യത വരുത്താനുള്ള അധികാരം താഴേത്തട്ടിലേക്ക‌് നൽകാൻ ധനവകുപ്പ‌് തീരുമാനിച്ചു.
പൊതുമരാമത്ത‌് വകുപ്പിൽ സൂപ്രണ്ടിങ‌് എൻജിനിയർ, എക‌്സിക്യൂട്ടിവ‌് എൻജിനിയർ തലത്തിൽ ടെൻഡർ കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരമാണ‌് നൽകിയത‌്.
നിലവിൽ ചീഫ‌് എൻജിനിയർ അല്ലെങ്കിൽ വകുപ്പ‌് മേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ‌് തീരുമാനങ്ങളെടുത്തിരുന്നത‌്. ഇത‌് കാലതാമസത്തിനിടയാക്കുന്നുവെന്ന‌് ആക്ഷേപമുണ്ടായിരുന്നു. സൂപ്രണ്ടിങ‌് എൻജിനിയർ, എക‌്സിക്യൂട്ടിവ‌് എൻജിനിയർ തലത്തിലുള്ള കമ്മിറ്റികൾ യഥാക്രമം എക‌്സിക്യൂട്ടിവ‌് എൻജിനിയർ, അസിസ‌്റ്റന്റ‌് എക‌്സിക്യൂട്ടിവ‌് എൻജിനിയർ തലത്തിലുള്ള ടെൻഡർ നടപടികൾ പരിശോധിക്കും.
സാങ്കേതികാനുമതി, ടെൻഡർ നടപടി, വിജ്ഞാപനത്തിന്റെ സുതാര്യ തുടങ്ങിയവ ഈ സമിതികളിലെ അംഗങ്ങൾക്ക‌് വ്യക്തിപരമായിത്തന്നെ പരിശോധിക്കാം.
from Kerala || Deshabhimani Online News https://ift.tt/2y7BqFh
via IFTTT
No comments:
Post a Comment