തിരുവനന്തപുരം
അറബിക്കടലിൽ ലക്ഷദ്വീപിന‌് അടുത്ത‌് നിലകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി രൂപപ്പെട്ടു. ഇത‌് ഞായറാഴ‌്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ‌് നിഗമനം. ചുഴലിക്കാറ്റ‌് കേരളത്തെ ബാധിക്കില്ലെങ്കിലും ചൊവ്വാഴ‌്ച വരെ സംസ്ഥാനത്ത‌് കനത്ത മഴയ്ക്കും ചിലയിടങ്ങളിൽ കാറ്റിനും സാധ്യതയുണ്ട‌്. മിനിക്കോയിക്ക‌് 750 കിലോമീറ്റർ വടക്ക‌് പടിഞ്ഞാറും ഒമാന‌് 1500 തെക്ക‌് കിഴക്കായും ആണ‌് ഇപ്പോൾ അതിന്യൂന മർദത്തിന്റെ കേന്ദ്രം. കടലിലെ താപനില അനുകൂലമായാൽ ചുഴലിക്കാറ്റായും മാറും. ബുധനാഴ‌്ചയോടെ ഒമാനും യമനും മധ്യേ തീരം തൊടാനാണ‌് സാധ്യത.
മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗത്തിലാകും ചുഴലിക്കാറ്റിന്റെ പുറപ്പാടെങ്കിലും ഒമാൻ തീരത്തോട‌് അടുക്കുന്നതോടെ ശക്തി കുറയും. തമിഴ‌്നാട‌്, കർണാടക എന്നിവിടങ്ങളിലും മഴ തുടരും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ‌് ശനിയാഴ‌്ച വൈകിട്ടോടെ ആദ്യ ചുഴലിക്കാറ്റ‌് മുന്നറിയിപ്പ‌് സംസ്ഥാനങ്ങൾക്ക‌് നൽകി. തിരുവനന്തപുരത്ത‌് സെക്രട്ടറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സെൽ പ്രവർത്തനം തുടങ്ങി. അഡീഷണൽ ചീഫ‌്സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ദേശീയ ദുരന്തനിവാരണ സേന, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ ഉദ്യോഗസ്ഥരുമുണ്ട‌്. അറബിക്കടലിൽ 40 മുതൽ 60 കിലോമീറ്റർവരെ ശക്തമായ കാറ്റടിക്കുമെന്നതിനാൽ വ്യാഴാഴ‌്ചവരെ കടലിൽ പോകരുതെന്ന‌് മുന്നറിയിപ്പ‌് നൽകി. ലക്ഷദ്വീപിൽ കടൽ ക്ഷോഭം അതിരൂക്ഷമായിരിക്കും.
അതിനിടെ ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാ ക്കിയിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ ഞായറാഴ‌്ച കനത്ത മഴയ്ക്ക‌് സാധ്യതയുണ്ട‌്. തിങ്കളാഴ‌്ച മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും അതീവ ജാഗ്രത തുടരും.
from Kerala || Deshabhimani Online News https://ift.tt/2IJzGpG
via IFTTT
No comments:
Post a Comment