മല കയറാനെത്തിയ മഞ്ജു യുഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

മല കയറാനെത്തിയ മഞ്ജു യുഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി


സ്വന്തം ലേഖകൻ
ശബരിമലയിൽ കയറാനെത്തിയ ചാത്തന്നൂർ സ്വദേശിനിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ മഞ്ജു കോൺഗ്രസ‌് ജില്ലാ പഞ്ചായത്ത‌് സ്ഥാനാർഥിയായും മത്സരിച്ചു.2010ൽ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് ചാത്തന്നൂരിലെ നെടുമ്പന ഡിവിഷനിൽനിന്ന‌് യുഡിഎഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു മഞ്ജു പരാജയപ്പെട്ടു. കൊല്ലം ഗസ്റ്റ‌്ഹൗസ് മാനേജരെയും ഉളിയനാട് വില്ലേജ് ഓഫീസറെയും കൈയേറ്റം ചെയ്ത കേസിലും വസ്തുതട്ടിപ്പ്, ചെക്ക് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇവർ.

കെപിസിസി എക്സിക്യൂട്ടീവ് അംഗവും ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ രാമഭദ്രന്റെ വിശ്വസ‌്ത അനുയായിയുമാണ‌് മഞ്ജു.
അതിനിടെ  മഞ്ജുവിന്റെ വീടാക്രമിച്ചതിൽ 50 ബിജെപിക്കാർെക്കതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു. ആർഎസ്എസ് ഭീഷണിയെത്തുടർന്ന്  നാലു പൊലീസുകാരെ സംരക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട‌്. മഞ്ജുവിന്റെ ഇടനാട് കോഷണക്കാവ് ക്ഷേത്രത്തിന് സമീപമുള്ള വീട് ശനിയാഴ‌്ച ബിജെപിക്കാർ ആക്രമിച്ചിരുന്നു.  വീട്ടിൽ കെട്ടിയിട്ട തന്റെ വളർത്തുനായയെ ബിജെപിക്കാർ വെട്ടിക്കൊന്നതായും അവർ ആരോപിച്ചു.  വീടിന് പുറത്തിറങ്ങിയാൽ തന്നെയും വെട്ടിക്കൊല്ലുമെന്ന് സംഘപരിവാർ ഭീഷണിയുണ്ടെന്നും അവർ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2AkOTLl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages