കൊച്ചി > താരസംഘടനയായ എഎംഎംഎയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർക്കെതിരെയും ആരോപണം. വനിതാസെൽ ചേർന്നത‌് അനൗദ്യോഗികമായിട്ടാണെങ്കിലും നടന്മാരുൾപ്പെടെയുള്ളവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച‌് പലരും വെളിപ്പെടുത്തി. മീ ടൂ ആരോപണങ്ങൾക്കുസമാനമായി അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങളും ചർച്ചയും റെക്കോഡ് ചെയ‌്തിട്ടുണ്ട‌്. ഇത‌് ഔദ്യോഗികരേഖയാകും.കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരുൾപ്പെട്ട വനിതാസെൽ രൂപീകരിച്ചതായി വെള്ളിയാഴ‌്ച എഎംഎംഎ ഭാരവാഹികൾ അറിയിച്ചിരുന്നു.
എഎംഎംഎയുടെ യോഗത്തിനുശേഷം അതേ ഹോട്ടലിലാണ‌് വെള്ളിയാഴ‌്ച വനിതാസെല്ലിന്റെ ആദ്യയോഗം ചേർന്നത‌്. ഇൗ മൂന്നുപേരെ കൂടാതെ ഒമ്പതുപേർകൂടി യോഗത്തിൽ പങ്കെടുത്തു. മഞ്ജു പിള്ള, ഷംന കാസിം, തെസ്നി ഖാൻ, സീനത്ത്, ഉഷ, ലക്ഷ്മിപ്രിയ, ബീന ആന്റണി, ലിസി ജോസ്, പ്രിയങ്ക എന്നിവരെയാണ‌് ക്ഷണിച്ചിരുന്നത‌്. ഇത‌് വനിതാസെൽ യോഗത്തിലേക്കാണെന്ന‌് പറഞ്ഞിരുന്നില്ല.രണ്ടുമണിക്കൂറോളം നീണ്ട വനിതാസെൽ യോഗത്തിലും പുതിയ വനിതാസെല്ലിന്റെ യോഗമാണെന്ന് ആരും പറഞ്ഞില്ല. ദിലീപ് വിഷയം സമിതി യോഗത്തിലും ചർച്ച ചെയ്യണമെന്ന നിർദേശം തുടക്കത്തിൽ ഒരംഗം ഉന്നയിച്ചു.
അതിന്റെ ആവശ്യമില്ലെന്നും പക്ഷംപിടിക്കാതെ പ്രശ്നങ്ങൾമാത്രം ചർച്ച ചെയ്താൽ മതിയെന്നും മറ്റൊരംഗം പറഞ്ഞു. തുടർന്ന‌് ഈ വിഷയത്തിൽ ചർച്ചയുണ്ടായില്ല. ഡബ്ല്യുസിസിയെ എതിർക്കേണ്ടതില്ലെന്നും അഭിപ്രായമുയർന്നു. ചിലർ തങ്ങൾക്ക‌് നേരിട്ട ദുരനുഭവങ്ങൾ പേരുപറഞ്ഞ‌് പങ്കുവച്ചു. ഇവആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും ഉടൻ പ്രതികരിക്കണമെന്നുമുള്ള നിർദേശത്തോടെ യോഗം പിരിഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2q599dW
via IFTTT
No comments:
Post a Comment