മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ‌് ലോക്‌സഭയ്‌ക്കൊപ്പമോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ‌് ലോക്‌സഭയ്‌ക്കൊപ്പമോ

തിരുവനന്തപുരം > ആകസ‌്മികമാണെങ്കിലും പതിനാലാം കേരള നിയമസഭയിലെ മൂന്നാം ഉപതെരഞ്ഞെടുപ്പിനാണ‌് മഞ്ചേശ്വരത്ത‌് കളമൊരുങ്ങുന്നത‌്. ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ‌് നടത്തിയാൽ മതിയാകും. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം  ഉപതെരഞ്ഞെടുപ്പ‌് നടത്തുമോ അതിന‌ുമുമ്പ‌് നടക്കുമോ എന്നാണ‌് എല്ലാവരും ഉറ്റുനോക്കുന്നത‌്.

ചെങ്ങന്നൂരിലെ കനത്ത തോൽവിയിൽ നിറംകെട്ട യുഡിഎഫിന‌് മഞ്ചേശ്വരം കനത്ത വെല്ലുവിളിയാകും. സിറ്റിങ‌് സീറ്റായതിനാൽ നിലനിർത്തുകയെന്നത‌് മുസ്ലിംലീഗിന‌് അഗ്നിപരീക്ഷയും. പ്രത്യേകിച്ച‌് മലപ്പുറം ലോക‌്സഭാ  ഉപതെരഞ്ഞെടുപ്പിലും വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ലീഗിനുണ്ടായ വോട്ട‌് ചോർച്ചയുടെ പശ്ചാത്തലത്തിൽ. മഞ്ചേശ്വരത്ത‌് 1987ന‌് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുതവണ ഒഴികെ മുസ്ലിംലീഗാണ‌് വിജയം നേടിയത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് പി ബി അബ്ദുൾ റസാഖ‌് വിജയിച്ചത‌്. ബിജെപിയിലെ കെ സുരേന്ദ്രനാണ‌് രണ്ടാം സ്ഥാനത്ത‌് വന്നത‌്.

2011 ലും അബ്ദുൾ റസാഖ‌ുതന്നെ വിജയിച്ചു. അന്തരിച്ച ചെർക്കളം അബ്ദുള്ളയാണ‌് 1987 മുതൽ നാല‌ുതവണ തുടർച്ചയായി  തെരഞ്ഞെടുക്കപ്പെട്ടത‌്. 2006ൽ സിപിഐ എം സ്ഥാനാർഥിയായ സി എച്ച‌് കുഞ്ഞമ്പുവിനോട‌് ചെർക്കളം തോറ്റു. കഴിഞ്ഞ തവണ 2,18,145 വോട്ടർമാരാണ‌് ഉണ്ടായിരുന്നത‌്. ഇതിൽ 1,58,584 പേർ വോട്ട‌് രേഖപ്പെടുത്തി. യുഡിഎഫിന‌് 56,870 വോട്ടും ബിജെപിക്ക‌് 56,781 വോട്ടും കിട്ടി. എൽഡിഎഫിന‌് 42,656 വോട്ട‌് ലഭിച്ചു.മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ‌് റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌്  കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ  കേസിൽ വിചാരണ നടക്കാനിരിക്കെയാണ‌് അബ്ദുൾ റസാഖിന്റെ മരണം.

യുഡിഎഫിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തിയതാണ‌് ഏറ്റവുമൊടുവിൽ നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌്. കോൺഗ്രസിനെ ഭീതിയിലാഴ‌്ത്തിയതാണ‌് ഈ ഉപതെരഞ്ഞെടുപ്പ‌് ഫലമെങ്കിൽ ശക്തികേന്ദ്രങ്ങളിൽപ്പോലും തുടർച്ചയായി വോട്ട‌് കുറയുന്നതാണ‌് മഞ്ചേശ്വരത്തെക്കുറിച്ച‌് ആലോചിക്കുമ്പോൾ ലീഗിനെ പേടിപ്പിക്കുന്നത‌്. ഇ അഹമ്മദിന്റെ നിര്യാണംമൂലമുണ്ടായ മലപ്പുറം ലോക‌്സഭാ ഉപതെരഞ്ഞെടുപ്പിൽ 2014ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച‌് യുഡിഎഫിന‌് ഭൂരിപക്ഷം ഇടിഞ്ഞു.
എൽഡിഎഫിന‌് ഒരു ലക്ഷത്തിൽപ്പരം വോട്ട‌് വർധിക്കുകയും ചെയ‌്തു. പി കെ കുഞ്ഞാലിക്കുട്ടി ലോക‌്സഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന‌് നടന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും  ലീഗിന‌് 14,747 വോട്ട‌് കുറഞ്ഞു. മുസ്ലിംലീഗിലെ കെ എൻ എ ഖാദർ സീറ്റ‌് നിലനിർത്തിയെങ്കിലും 2016ൽ കുഞ്ഞാലിക്കുട്ടിക്ക‌് കിട്ടിയ 38,057 വോട്ടിന്റെ ഭൂരിപക്ഷം 23,310 ആയി ഇടിഞ്ഞു. ഇത്‌ മഞ്ചേശ്വരത്തും ആവർത്തിക്കുമോ എന്നതാണ‌് ലീഗ‌ിനെ ഭയപ്പെടുത്തുന്നത‌്.  

ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസാണ‌് നിലംപരിശായത‌്. പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന ഇവിടെ 2016ലെ ഭൂരിപക്ഷം ഇരട്ടിയാക്കി യാണ‌് എൽഡിഎഫിലെ സജി ചെറിയാൻ ചരിത്രവിജയം നേടിയത‌്.
മലപ്പുറത്തും വേങ്ങരയിലും വോട്ട‌് വിഹിതം ഇടിഞ്ഞ ബിജെപിക്ക‌് ചെങ്ങന്നൂരിലെ അനുഭവവും മറിച്ചായില്ല. വേങ്ങരയിൽ നാലാംസ്ഥാനത്തായ ബിജെപിക്ക‌് 5728 വോട്ട‌് മാത്രമാണ‌് കിട്ടിയത‌്. മലപ്പുറത്തും ബിജെപിക്ക‌് 14,893 വോട്ട‌് കുറഞ്ഞു. ചെങ്ങന്നൂരിൽ പി എസ‌് ശ്രീധരൻപിള്ളതന്നെ രംഗത്ത‌് ഇറങ്ങിയിട്ടും 2016നേക്കാൾ 7412 വോട്ടിന്റെ കുറവുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2NQKuDC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages