വയലാർ
രാജവാഴ‌്ചയ‌്ക്കും ജന്മിത്വത്തിനുമെതിരെ ഉത്തരവാദഭരണത്തിനായി കമ്യൂണിസ‌്റ്റ‌് പാർടിക്ക‌് കീഴിൽ അണിനിരന്ന‌് പൊരുതിയ രണധീരരുടെ വീരസ‌്മരണ ജ്വലിക്കുന്ന വയലാറിലും മേനാശേരിയിലും രക്തപതാക ഉയർന്നു. വയലാർ രക്തസാക്ഷിമണ്ഡപത്തിൽ സമരസേനാനിയും മുതിർന്ന സിപിഐ എം നേതാവുമായ സി കെ കരുണാകരനും മേനാശേരിയിലെ സ‌്മൃതിമണ്ഡപത്തിൽ മുതിർന്ന കമ്യൂണിസ‌്റ്റ‌് നേതാവ് എൻ കെ സഹദേവനും പതാക ഉയർത്തി.
വയലാറിൽ ചേർന്ന യോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ‌് ഐസക‌്, സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം ടി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് എൻ എസ് ശിവപ്രസാദ‌് അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. മന്ത്രി പി തിലോത്തമൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ‌്, കെ പ്രസാദ‌്, എ ശിവരാജൻ, ജി വേണുഗോപാൽ, എ എം ആരിഫ് എംഎൽഎ, കെ കെ സിദ്ധാർഥൻ, മനു സി പുളിക്കൽ, എം സി സിദ്ധാർഥൻ, കെ രാജപ്പൻനായർ, ടി ടി ജിസ‌്മോൻ, എൻ ആർ ബാബുരാജ‌്, എൻ പി ഷിബു, ആർ സുഖലാൽ, എസ‌് ബാഹുലേയൻ, ടി പി സതീശൻ, കെ കെ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
ശനിയാഴ‌്ച രാവിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന‌് കൈമാറിയ പതാക നിരവധി വാഹനങ്ങളിലെത്തിയ പ്രവർത്തകരുടെ അകമ്പടിയോടെയാണ‌് വയലാറിലെത്തിച്ചത‌്. ഞായറാഴ‌്ച രാവിലെ പള്ളിപ്പുറം കോളേജ‌് കവലയിൽനിന്നാരംഭിച്ച പതാകപ്രയാണം ചെങ്ങണ്ടയിലൂടെ ചേർത്തല ടൗണിൽ പ്രവേശിച്ചു. വയലാറിലെത്തിച്ച പതാക വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് എൻ എസ് ശിവപ്രസാദ‌് ഏറ്റുവാങ്ങി.
മേനാശേരിയിൽ നടന്ന യോഗത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി. ഇരു കമ്യൂണിസ‌്റ്റ‌് പാർടിയുടെയും നേതാക്കളായ ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംഎൽഎ, പി കെ സാബു, എൻ എസ് ശിവപ്രസാദ്, എൻ പി ഷിബു, എം സി സിദ്ധാർഥൻ, ടി ടി ജിസ‌്മോൻ, എസ് ബാഹുലേയൻ, ടി കെ രാമനാഥൻ, സി കെ മോഹനൻ, കെ ജി പ്രിയദർശനൻ, പി സി ബൈജു, വി വി മുരളീധരൻ, സി ബി മോഹൻദാസ് എന്നിവർ സംസാരിച്ചു. പി ഡി ബിജു സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2q2Tc8n
via IFTTT
No comments:
Post a Comment