തിരുവനന്തപുരം > മണ്ഡല–മകരവിളക്ക് സീസൺ പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണെന്ന‌് സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ. ശബരിമല വിഷയത്തിൽ പൊലീസിന‌് വീഴ‌്ചയുണ്ടോയെന്ന‌് പരിശോധിക്കും. നട അടച്ചശേഷം അവലോകനം നടത്തും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ മക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട‌്.
സരിത എസ‌് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാൽ എംപിക്കുമെതിരെ കേസ‌് രജിസ്റ്റർ ചെയ‌്തത‌്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Cvm0ha
via IFTTT
No comments:
Post a Comment